ജാബിര്‍ ബ്നു അബ്ദില്ലാ ﵄ യില്‍ നിന്ന് നിവേദനം:
മുആദ് ബ്നു ജബല്‍ ﵁ അല്ലാഹുവിന്റെ റസൂല്‍ ﷺ ക്കൊപ്പം ഇശാഅ' നമസ്കാരം നമസ്കരിക്കുമായിരുന്നു. ശേഷം അദ്ദേഹം തന്റെ ആളുകളിലേക്ക് മടങ്ങിപ്പോവുകയും, അവര്‍ക്ക് ആ നമസ്കാരം ഇമാമായി നമസ്കരിക്കുകയും ചെയ്യുമായിരുന്നു."
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄: «أَنَّ مُعَاذَ بْنَ جَبَلٍ ﵁ كَانَ يُصَلِّي مَعَ رَسُولِ اللَّهِ ﷺ عِشَاءَ الآخِرَةِ ، ثُمَّ يَرْجِعُ إِلَى قَوْمِهِ فَيُصَلِّي بِهِمْ تِلْكَ الصَّلَاةَ» .