അനസ് ഇബ്നു മാലിക് ﵁ വിൽ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: "കടുത്ത ചൂടുള്ള സമയത്ത് ഞങ്ങൾ അല്ലാഹുവിൻ്റെ റസൂല് ﷺ യുടെ കൂടെ നിസ്കരിക്കാറുണ്ടായിരുന്നു. ഞങ്ങളിൽ ഒരാൾക്ക് (ചൂട് കാരണം) തൻ്റെ നെറ്റി നിലത്ത് വെക്കാൻ സാധിക്കാതെ വന്നാൽ, അദ്ദേഹം തൻ്റെ വസ്ത്രം വിരിച്ച് അതിന്മേൽ സുജൂദ് ചെയ്യുമായിരുന്നു."
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: «كُنَّا نُصَلِّي مَعَ رَسُولِ اللَّهِ ﷺ فِي شِدَّةِ الْحَرِّ، فَإِذَا لَمْ يَسْتَطِعْ أَحَدُنَا أَنْ يُمَكِّنَ جَبْهَتَهُ مِنَ الأَرْضِ بَسَطَ ثَوْبَهُ فَسَجَدَ عَلَيْهِ»