ജാബിർ ബ്നു അബ്ദില്ലാഹ് ﵄ വിൽ നിന്ന് നിവേദനം:
നബി ﷺ പറഞ്ഞു:"ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ കഴിച്ചാൽ, അവൻ നമ്മിൽ നിന്ന് വിട്ടുനിൽക്കട്ടെ, അല്ലെങ്കിൽ നമ്മുടെ പള്ളിയിൽ നിന്ന് വിട്ടുനിൽക്കട്ടെ, അവൻ തന്റെ വീട്ടിൽ ഇരുന്നുകൊള്ളട്ടെ. (ഒരിക്കൽ) നബി ﷺ യുടെ അരികിൽ ഇലക്കറികൾ (പച്ചക്കറികൾ) അടങ്ങിയ ഒരു പാത്രം കൊണ്ടുവരപ്പെട്ടു. അവിടുത്തേക്ക് അതിൽനിന്ന് ഒരു (അസുഖകരമായ) ഗന്ധം അനുഭവപ്പെട്ടു. അപ്പോൾ അവിടുന്ന് (അതിനെക്കുറിച്ച്) ചോദിച്ചു. അതിലുള്ള ഇലക്കറികളെക്കുറിച്ച് അവിടുത്തേക്ക് വിവരം നൽകപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അത് എന്റെ അനുചരന്മാരിൽ ചിലരുടെ അടുത്തേക്ക് കൊണ്ടുപോകൂ." എന്നാൽ നബി ﷺ അത് കഴിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ (ആ സ്വഹാബിയും അത് കഴിക്കാൻ മടിച്ചു). അപ്പോൾ നബി ﷺ പറഞ്ഞു: "നീ കഴിച്ചോളൂ. കാരണം, നീ സ്വകാര്യ സംഭാഷണം നടത്താത്തവരുമായി (മലക്കുകളുമായി) ഞാൻ സ്വകാര്യ സംഭാഷണം നടത്തുന്നവനാണ്."
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄، عَنِ النَّبِيِّ ﷺ قَالَ: «مَنْ أَكَلَ ثُومًا أَوْ بَصَلًا فَلْيَعْتَزِلْنَا - أَوْ لِيَعْتَزِلْ مَسْجِدَنَا -، وَلْيَقْعُدْ فِي بَيْتِهِ، وَأُتِيَ بِقِدْرٍ فِيهِ خَضِرَاتٌ مِنْ بُقُولٍ ، فَوَجَدَ لَهَا رِيحاً، فَسَأَلَ؟ فَأُخْبِرَ بِمَا فِيهَا مِنْ الْبُقُولِ، فَقَالَ: قَرِّبُوهَا إلَى بَعْضِ أَصْحَابِي. فَلَمَّا رَآهُ كَرِهَ أَكْلَهَا. قَالَ: كُلْ. فَإِنِّي أُنَاجِي مَنْ لا تُنَاجِي»