ജാബിർ ബ്നു അബ്ദില്ലാഹ് ﵄ വിൽ നിന്ന് നിവേദനം:
നിശ്ചയം നബി ﷺ പറഞ്ഞു: "ആരെങ്കിലും വെളുത്തുള്ളി, ഉള്ളി, "കുര്റാഥ്" (ഒരുതരം ഉള്ളിച്ചെടി) എന്നിവ കഴിച്ചാൽ, അവൻ നമ്മുടെ പള്ളിയോട് അടുക്കരുത്. കാരണം, മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ മലക്കുകൾക്കും ബുദ്ധിമുട്ടുണ്ടാക്കും."
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄ أَنَّ النَّبِيَّ ﷺ قَالَ: «مَنْ أَكَلَ البَصَلَ وَالثُّومَ وَالكُرَّاثَ فَلَا يَقْرَبَنَّ مَسْجِدَنَا؛ فَإِنَّ المَلَائِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُو آدَمَ » .