അബ്ദുല്ലാഹി ബ്നു മസ്ഊദ് ﵁ വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു:
"റസൂല് ﷺ എനിക്ക് തശഹ്ഹുദ് പഠിപ്പിച്ചുതന്നു - (അപ്പോൾ) എന്റെ കൈ അവിടുത്തെ ഇരുകൈപ്പത്തികൾക്കും ഇടയിലായിരുന്നു - ഖുർആനിൽ നിന്ന് ഒരു സൂറത്ത് പഠിപ്പിച്ചുതരുന്നതുപോലെ (അത്രയും പ്രാധാന്യത്തോടെ):
التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ. السَّلامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ. أَشْهَدُ أَنْ لا إلَهَ إلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ
അര്ഥം
التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ (എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനാണ്, എല്ലാ നമസ്കാരങ്ങളും (പ്രാർത്ഥനകളും) നല്ല കാര്യങ്ങളും (അവനുതന്നെയാണ്).)
السَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ (അല്ലയോ നബിയേ, അങ്ങേക്ക് സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും ബറകത്തുകളും (അനുഗ്രഹങ്ങളും) ഉണ്ടാകട്ടെ.)
السَّلامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ (ഞങ്ങൾക്കും അല്ലാഹുവിന്റെ എല്ലാ നല്ല അടിമകൾക്കും സമാധാനം ഉണ്ടാകട്ടെ.)
أَشْهَدُ أَنْ لا إلَهَ إلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.)"
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: «നിങ്ങളിലൊരാൾ നമസ്കാരത്തിൽ ഇരുന്നാൽ അവൻ പറയട്ടെ: "അത്തഹിയ്യാത്തു ലില്ലാഹി" (എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനാകുന്നു) - തുടർന്ന് അവിടുന്ന് അത് (തശഹ്ഹുദ്) പൂർണ്ണമായി പറഞ്ഞു). അതിൽ ഇപ്രകാരമുണ്ട്: "തീർച്ചയായും, നിങ്ങൾ അപ്രകാരം ചെയ്താൽ, ആകാശങ്ങളിലും ഭൂമിയിലുമുള്ള അല്ലാഹുവിൻ്റെ എല്ലാ നല്ല അടിമകൾക്കും നിങ്ങൾ സലാം (അഭിവാദ്യം) പറഞ്ഞുകഴിഞ്ഞു." - അതിൽ ഇങ്ങനെയുമുണ്ട്: "എന്നിട്ട്, അവൻ ഉദ്ദേശിക്കുന്ന പ്രാർത്ഥനകളിൽ നിന്ന് അവന് ഇഷ്ടമുള്ളത് തിരഞ്ഞെടുത്തുകൊള്ളട്ടെ."»
التحياتُ (അത്തഹിയ്യാത്ത്): 'തഹിയ്യത്ത്' (അഭിവാദ്യം) എന്നതിൻ്റെ ബഹുവചനം. എല്ലാത്തരം ബഹുമാനങ്ങളെയും ആദരവുകളെയും അത് ഉൾക്കൊള്ളുന്നു.
الطيباتُ (അത്ത്വയ്യിബാത്ത്): വാക്കുകൾ, പ്രവർത്തനങ്ങൾ, വിശേഷണങ്ങൾ എന്നിവയിൽ നിന്നുള്ള നല്ല കാര്യങ്ങൾ.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ﵁ قَالَ: «عَلَّمَنِي رَسُولُ اللَّهِ ﷺ التَّشَهُّدَ - كَفِّي بَيْنَ كَفَّيْهِ - كَمَا يُعَلِّمُنِي السُّورَةَ مِنَ القُرْآنِ: التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ، وَالطَّيِّبَاتُ ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ».
وَفِي لَفْظٍ: «إِذَا قَعَدَ أَحَدُكُمْ فِي الصَّلَاةِ ؛ فَلْيَقُلِ: التَّحِيَّاتُ لِلَّهِ … - وَذَكَرَهُ -» . وَفِيهِ: «فَإِنَّكُمْ إِذَا فَعَلْتُمْ ذَلِكَ؛ فَقَدْ سَلَّمْتُمْ عَلَى كُلِّ عَبْدٍ لِلَّهِ صَالِحٍ فِي السَّمَاءِ وَالأَرْضِ» . وَفِيهِ: «فَلْيَتَخَيَّرْ مِنَ المَسْأَلَةِ مَا شَاءَ» .