അബ്ദുറഹ്മാൻ ഇബ്നു അബീ ലൈല നിവേദനം ചെയ്യുന്നു:
കഅ്ബ് ബ്നു ഉജ്റ എന്നെ കണ്ടുമുട്ടിയപ്പോൾ പറഞ്ഞു: "ഞാൻ താങ്കൾക്ക് ഒരു പാരിതോഷികം (സമ്മാനം) തരട്ടെയോ? തീർച്ചയായും, നബി ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോൾ ഞങ്ങൾ ചോദിച്ചു: 'അല്ലാഹുവിൻ്റെ റസൂലേ, അങ്ങേക്ക് ഞങ്ങൾ എങ്ങനെയാണ് സലാം പറയേണ്ടതെന്ന് അല്ലാഹു ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. എന്നാൽ, ഞങ്ങൾ അങ്ങേക്ക് എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത്?' അപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ ഇങ്ങനെ പറയുക:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إبْرَاهِيمَ إنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إبْرَاهِيمَ إنَّكَ حَمِيدٌ مَجِيدٌ
അര്‍ഥം: 'അല്ലാഹുവേ, ഇബ്റാഹീമിന് നീ നന്മ ചെയ്തതുപോലെ മുഹമ്മദിനും മുഹമ്മദിൻ്റെ കുടുംബത്തിനും നീ നന്മ ചെയ്യേണമേ. നിശ്ചയം, നീ സ്തുത്യർഹനും മഹത്വമുള്ളവനുമാകുന്നു. ഇബ്റാഹീമിന് നീ ബറക്കത്ത് (അനുഗ്രഹം) നൽകിയതുപോലെ മുഹമ്മദിനും മുഹമ്മദിൻ്റെ കുടുംബത്തിനും നീ ബറക്കത്ത് നൽകേണമേ. നിശ്ചയം, നീ സ്തുത്യർഹനും മഹത്വമുള്ളവനുമാകുന്നു.
عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى قَالَ: «لَقِيَنِي كَعْبُ بْنُ عُجْرَةَ ﵁ فَقَالَ: أَلَا أُهْدِي لَكَ هَدِيَّةً؟ إِنَّ النَّبِيَّ ﷺ خَرَجَ عَلَيْنَا فَقُلْنَا: يَا رَسُولَ اللَّهِ! قَدْ عَلِمْنَا كَيْفَ نُسَلِّمُ عَلَيْكَ؛ فَكَيْفَ نُصَلِّي عَلَيْكَ؟ قَالَ : قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ ، إِنَّكَ حَمِيدٌ مَجِيدٌ» .