അബൂ ഹുറൈറ ﵁ നിവേദനം ചെയ്യുന്നു:
«അല്ലാഹുവിന്റ റസൂല് ﷺ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اللَّهُمَّ إنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَعَذَابِ النَّارِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ
"അല്ലാഹുവേ, ഖബറിലെ ശിക്ഷയിൽ നിന്നും, നരകത്തിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പങ്ങളിൽ (ഫിത്നകളിൽ) നിന്നും, മസീഹുദ്ദജ്ജാലിൻ്റെ കുഴപ്പത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു."»
മുസ്ലിമിന്റെ മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: «നിങ്ങളിലൊരാൾ തശഹ്ഹുദ് ചൊല്ലിയാൽ, നാല് കാര്യങ്ങളിൽ നിന്ന് അവൻ അല്ലാഹുവിനോട് അഭയം തേടിക്കൊള്ളട്ടെ. അവൻ ഇങ്ങനെ പറയട്ടെ: "അല്ലാഹുവേ, ജഹന്നമിൻ്റെ (നരകത്തിൻ്റെ) ശിക്ഷയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു..."»
عَنْ أَبِي هُرَيْرَةَ ﵁ قَالَ: «كَانَ رَسُولُ اللَّهِ ﷺ يَدْعُو يَقُولُ : اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ القَبْرِ، وَمِنْ عَذَابِ النَّارِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ» .
وَفِي لَفْظٍ لِمُسْلِمٍ: «إذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاَللَّهِ مِنْ أَرْبَعٍ، يَقُولُ: اللَّهُمَّ إنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ»