അബ്ദുല്ലാഹിബ്നു അംറിബ്നുൽ ആസ്വ് ﵄ യിൽ നിന്ന് നിവേദനം:
അബൂബക്കർ സിദ്ധീഖ് ﵁ അല്ലാഹുവിന്റെ റസൂല് ﷺ യോട് പറഞ്ഞു: "എന്റെ നമസ്കാരത്തിൽ പ്രാർത്ഥിക്കാൻ എനിക്കൊരു പ്രാർത്ഥന പഠിപ്പിച്ചു തരൂ." അവിടുന്ന് പറഞ്ഞു: "താങ്കൾ പറയുക:
اللَّهُمَّ إنِّي ظَلَمْتُ نَفْسِي ظُلْماً كَثِيرَاً. وَلا يَغْفِرُ الذُّنُوبَ إلاَّ أَنْتَ. فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ. وَارْحَمْنِي، إنَّكَ أَنْتَ الْغَفُورُ الرَّحِيمُ
(അല്ലാഹുവേ, തീർച്ചയായും ഞാൻ എന്നോട് തന്നെ ധാരാളം അക്രമം ചെയ്തിരിക്കുന്നു. നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവനില്ല. അതിനാൽ, നിന്റെ പക്കൽ നിന്നുള്ള പാപമോചനം കൊണ്ട് എനിക്ക് നീ പൊറുത്തുതരികയും, എന്നോട് കരുണ കാണിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.)"
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ العَاصِي ، عَنْ أَبِي بَكْرٍ الصِّدِّيقِ ﵃ أَنَّهُ قَالَ لِرَسُولِ اللَّهِ ﷺ: «عَلِّمْنِي دُعَاءً أَدْعُو بِهِ فِي صَلَاتِي، قَالَ : قُلِ: اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي، إِنَّكَ أَنْتَ الغَفُورُ الرَّحِيمُ» .