ആഇശ ﵂ യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു:
"അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മേല്‍ «إذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ» (സൂറത്തുന്നസ്വ് ര്‍) അവതരിച്ചതിന് ശേഷം, (നമസ്കാരത്തിൽ) سُبْحَانَكَ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي എന്ന് പറയാതെ നമസ്കരിച്ചിട്ടില്ല. അര്‍ത്ഥം: (ഞങ്ങളുടെ "റബ്ബ്" ആയ (അല്ലാഹുവേ), നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരേണമേ)."
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: "അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ റുകൂഇലും സുജൂദിലും سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي എന്ന് അധികരിപ്പിക്കാറുണ്ടായിരുന്നു.
عَنْ عَائِشَةَ ﵂ قَالَتْ: «مَا صَلَّى النَّبِيُّ ﷺ صَلَاةً بَعْدَ أَنْ أُنْزِلَتْ عَلَيْهِ: ﴿إِذَا جَاءَ نَصْرُ اللَّهِ وَالفَتْحُ﴾؛ إِلَّا يَقُولُ فِيهَا : سُبْحَانَكَ رَبَّنَا وَبِحَمْدِكَ ، اللَّهُمَّ اغْفِرْ لِي» .
وَفِي لَفْظٍ: «كَانَ رَسُولُ اللَّهِ ﷺ يُكْثِرُ أَنْ يَقُولَ فِي رُكُوعِهِ وَسُجُودِهِ: سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي»