അബ്ദുല്ലാഹിബ്നു ഉമർ ﵄ വിൽ നിന്ന് നിവേദനം:
«നബി ﷺ മിമ്പറിന്മേൽ ആയിരിക്കെ ഒരാൾ ചോദിച്ചു: രാത്രി നമസ്കാരത്തെക്കുറിച്ച് അങ്ങ് എന്ത് പറയുന്നു? അവിടുന്ന് പറഞ്ഞു: ഈരണ്ട് ഈരണ്ട് റക്അത്തുകളായി (നമസ്കരിക്കാം). നിങ്ങളിൽ ആർക്കെങ്കിലും പ്രഭാതമാകുമെന്ന് ഭയപ്പെട്ടാൽ, അവൻ ഒരു റക്അത്ത് നമസ്കരിക്കട്ടെ. അത് അവൻ നമസ്കരിച്ചതിനെ വിത്ർ (ഒറ്റ) ആക്കും. അവിടുന്ന് ഇപ്രകാരം പറയാറുണ്ടായിരുന്നു: നിങ്ങളുടെ രാത്രിയിലെ അവസാനത്തെ നമസ്കാരം വിത്ർ ആക്കുക».
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «سَأَلَ رَجُلٌ النَّبِيَّ ﷺ وَهُوَ عَلَى المِنْبَرِ: مَا تَرَى فِي صَلَاةِ اللَّيْلِ؟ قَالَ: مَثْنَى مَثْنَى ، فَإِذَا خَشِيَ الصُّبْحَ صَلَّى وَاحِدَةً فَأَوْتَرَتْ لَهُ مَا صَلَّى، وَإِنَّهُ كَانَ يَقُولُ: اجْعَلُوا آخِرَ صَلَاتِكُمْ بِاللَّيْلِ وِتْرًا » .