അബൂ അയ്യൂബില്‍ അന്‍സ്വാരി ﵁ നിവേദനം.
റസൂല്‍ ﷺ പറഞ്ഞു: "നിങ്ങള്‍ മല-മൂത്ര വിസര്‍ജ്ജന സ്ഥലത്ത് എത്തിയാല്‍ കാഷ്ടിക്കുമ്പോഴോ മൂത്രിക്കുമ്പോഴോ ക്വിബ്'ലക്ക് മുന്നിടുകയോ പിന്നിടുകയോ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക."
അബൂ അയ്യൂബ് ﵁ പറഞ്ഞു: അങ്ങനെ ഞങ്ങള്‍ ശാമിലേക്ക് എത്തി, അപ്പോള്‍ (അവിടെ) ക്ലോസറ്റുകള്‍ കഅ്ബക്ക് നേരെ നിര്‍മിക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടു. അതില്‍ നിന്ന് ഞങ്ങള്‍ തിരിയുകയും അല്ലാഹുവിനോട് പാപമോചനത്തിന് തേടുകയും ചെയ്യുന്നു.
عَنْ أَبِي أَيُّوبَ الأَنْصَارِيِّ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِذَا أَتَيْتُمُ الغَائِطَ؛ فَلَا تَسْتَقْبِلُوا القِبْلَةَ بِغَائِطٍ وَلَا بَوْلٍ، وَلَا تَسْتَدْبِرُوهَا ، وَلَكِنْ شَرِّقُوا أَوْ غَرِّبُوا.»
قَالَ أَبُو أَيُّوبَ: فَقَدِمْنَا الشَّامَ فَوَجَدْنَا مَرَاحِيضَ قَدْ بُنِيَتْ نَحْوَ الكَعْبَةِ؛ فَنَنْحَرِفُ عَنْهَا وَنَسْتَغْفِرُ اللَّهَ ﷿.