അബ്ദുല്ലാഹിബ്നു ഉമറുബ്നുല്‍ ഖതാബ് ﵄ പറഞ്ഞു:
ഒരു ദിവസം ഞാന്‍ ഹഫ്സ്വ ﵂ യുടെ വീടിനു മുകളില്‍ കയറി. അപ്പോള്‍ നബി ﷺ ശാമിലേക്ക് മുന്നിട്ടും കഅ്ബക്ക് പിന്നിട്ടുമായി തന്റെ ആവശ്യ നിര്‍വ്വഹണം നടത്തുന്നതായി ഞാന്‍ കണ്ടു. മറ്റൊരു റിപ്പോര്‍ട്ടില്‍ (ബൈത്തുല്‍ മക്വ്ദിസിന് മുന്നിട്ട്) എന്നുമുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ بْنِ الخَطَّابِ ﵄ قَالَ: «رَقِيتُ يَوْمًا عَلَى بَيْتِ حَفْصَةَ، فَرَأَيْتُ النَّبِيَّ ﷺ يَقْضِي حَاجَتَهُ مُسْتَقْبِلَ الشَّامِ، مُسْتَدْبِرَ الكَعْبَةِ » .