അനസുബ്നു മാലിക് ﵁ നിവേദനം.
റസൂല്‍ ﷺ മലമൂത്ര വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുകയായിരുന്നു, ഞാനും എന്നെപ്പോലെയുള്ള ഒരു ഭൃത്യനും ആയിരുന്നു വെള്ളവും ഊന്നു വടിയും വഹിച്ചിരുന്നത്. റസൂല്‍ ﷺ വെള്ളം കൊണ്ടായിരുന്നു ശൌച്യം ചെയ്തിരുന്നത്.
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: «كَانَ رَسُولُ اللَّهِ ﷺ يَدْخُلُ الخَلَاءَ، فَأَحْمِلُ أَنَا وَغُلَامٌ نَحْوِي إِدَاوَةً مِنْ مَاءٍ وَعَنَزَةً، فَيَسْتَنْجِي بِالمَاءِ» .