ആഇശ ﵂ വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു:
"അല്ലാഹുവിൻ്റെ റസൂൽ ﷺ രാത്രിയിൽ പതിമൂന്ന് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നു. അതിൽ അഞ്ച് (റക്അത്തുകളില്‍) വിത്ർ നമസ്കരിക്കും. അവയുടെ അവസാനത്തിലല്ലാതെ മറ്റൊന്നിലും അദ്ദേഹം ഇരിക്കാറുണ്ടായിരുന്നില്ല."
عَنْ عَائِشَةَ ﵂ قَالَتْ: «كَانَ رَسُولُ اللَّهِ ﷺ يُصَلِّي مِنَ اللَّيْلِ ثَلَاثَ عَشْرَةَ رَكْعَةً؛ يُوتِرُ مِنْ ذَلِكَ بِخَمْسٍ، لَا يَجْلِسُ فِي شَيْءٍ إِلَّا فِي آخِرِهَا» .