അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് ﵄ യില്‍ നിന്ന് നിവേദനം:
"ജനങ്ങളെല്ലാം നിർബന്ധ നമസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ ദിക്ർ കൊണ്ട് ശബ്ദമുയർത്തുന്ന രീതി അല്ലാഹുവിൻ്റെ റസൂല്‍ ﷺ യുടെകാലത്തുണ്ടായിരുന്നു."
ഇബ്നു അബ്ബാസ് ﵄ പറഞ്ഞു: "അത് (ദിക്ര്) കേൾക്കുമ്പോൾ, അവർ (നമസ്കാരത്തിൽ നിന്ന്) വിരമിച്ചുവെന്ന് ഞാൻ മനസ്സിലാക്കുമായിരുന്നു."
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ വന്നിരിക്കുന്നു: "അല്ലാഹുവിൻ്റെ റസൂല്‍ ﷺ നമസ്കാരം കഴിഞ്ഞുവെന്ന് ഞങ്ങൾ അറിഞ്ഞിരുന്നത് തക്ബീർ മുഖേനയായിരുന്നു."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄: «أَنَّ رَفْعَ الصَّوْتِ بِالذِّكْرِ حِينَ يَنْصَرِفُ النَّاسُ مِنَ المَكْتُوبَةِ؛ كَانَ عَلَى عَهْدِ رَسُولِ اللَّهِ ﷺ - قَالَ ابْنُ عَبَّاسٍ ﵄: كُنْتُ أَعْلَمُ إِذَا انْصَرَفُوا بِذَلِكَ إِذَا سَمِعْتُهُ -» . وَفِي لَفْظٍ: «مَا كُنَّا نَعْرِفُ انْقِضَاءَ صَلَاةِ رَسُولِ اللَّهِ ﷺ إِلَّا بِالتَّكْبِيرِ» .