ആഇശ ﵂ വിൽ നിന്ന് നിവേദനം:
"നബി ﷺ അടയാളങ്ങൾ/വരകൾ ഉള്ള ഒരു വസ്ത്രത്തില്‍ നമസ്കരിച്ചു. (നമസ്കാരത്തിനിടയിൽ) അതിലെ അടയാളങ്ങളിലേക്ക് അവിടുന്ന് ഒന്ന് നോക്കി. നമസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: 'എൻ്റെ ഈ വസ്ത്രം നിങ്ങൾ അബൂ ജഹ്മിൻ്റെ അടുത്തേക്ക് കൊണ്ടുപോവുക. എന്നിട്ട് അബൂ ജഹ്മിൻ്റെ 'അൻബിജാനിയ്യ' (ചിത്ര പണികള്‍ ഇല്ലാത്ത കട്ടിയുള്ള വസ്ത്രം) എനിക്ക് കൊണ്ടുവന്നു തരുക. കാരണം, ഇപ്പോൾ അത് എൻ്റെ നമസ്കാരത്തിൽ നിന്ന് എൻ്റെ ശ്രദ്ധ തിരുച്ചുകളഞ്ഞു.'"
ഖമീസ്വ (خميصة): വ്യത്യസ്ത നിറങ്ങളിലുള്ള വരകളുള്ള ചതുരാകൃതിയിലുള്ള വസ്ത്രം (പുതപ്പ്).
അൻബിജാനിയ്യ (الأَنْبِجانِيَّة): അടയാളങ്ങളോ വരകളോ ഇല്ലാത്ത കട്ടിയുള്ള വസ്ത്രം. അൻബിജാൻ എന്ന സ്ഥലത്തേക്ക് ചേർത്തിയാണ് ഈ പേര് വിളിക്കപ്പെടുന്നത്.
عَنْ عَائِشَةَ ﵂: «أَنَّ النَّبِيَّ ﷺ صَلَّى فِي خَمِيصَةٍ لَهَا أَعْلَامٌ، فَنَظَرَ إِلَى أَعْلَامِهَا نَظْرَةً، فَلَمَّا انْصَرَفَ قَالَ: اذْهَبُوا بِخَمِيصَتِي هَذِهِ إلَى أَبِي جَهْمٍ، وَأْتُونِي بِأَنْبِجَانِيَّةِ أَبِي جَهْمٍ. فَإِنَّهَا أَلْهَتْنِي آنِفًا عَنْ صَلاتِي»