അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് ﵄ വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു:
"അല്ലാഹുവിൻ്റെ റസൂൽ ﷺ യാത്രയിലായിരിക്കുമ്പോൾ ളുഹ്റും അസ്റും തമ്മിൽ ജംആക്കി (കൂട്ടി) നമസ്കരിക്കാറുണ്ടായിരുന്നു; അവിടുന്ന് യാത്ര തുടരുകയാണെങ്കിൽ. അതുപോലെ മഗ്'രിബും ഇശാഉം തമ്മിലും അവിടുന്ന് ജംആക്കി നമസ്കരിക്കാറുണ്ടായിരുന്നു."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «كَانَ رَسُولُ اللَّهِ ﷺ يَجْمَعُ بَيْنَ صَلَاةِ الظُّهْرِ وَالعَصْرِ إِذَا كَانَ عَلَى ظَهْرِ سَيْرٍ ، وَيَجْمَعُ بَيْنَ المَغْرِبِ وَالعِشَاءِ» .