സഹ്ല് ബിന്‍ സഅദ് അസ്സാഇദി ﵁ വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു:
"അല്ലാഹുവിൻ്റെ റസൂൽ ﷺ മിമ്പറിന്മേൽ നിന്നുകൊണ്ട് തക്ബീർ ചൊല്ലുന്നതായി ഞാൻ കണ്ടു. ജനങ്ങളും അദ്ദേഹത്തിന് പിന്നിലായി തക്ബീർ ചൊല്ലി. ശേഷം അദ്ദേഹം (റുകൂഇൽ നിന്ന്) ഉയരുകയും, പിന്നോട്ട് നടന്നിറങ്ങി മിമ്പറിൻ്റെ ചുവട്ടിൽ (താഴെ) സുജൂദ് ചെയ്യുകയും ചെയ്തു. പിന്നീട് അദ്ദേഹം വീണ്ടും (മിമ്പറിലേക്ക്) മടങ്ങി; അങ്ങനെ തൻ്റെ നമസ്കാരം പൂർത്തിയാകുന്നത് വരെ (ഇത് തുടർന്നു). ശേഷം അദ്ദേഹം ജനങ്ങൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: 'ജനങ്ങളേ, നിങ്ങൾ എന്നെ പിന്തുടരുവാനും എൻ്റെ നമസ്കാരം പഠിക്കുവാനും വേണ്ടിയാണ് ഞാൻ ഇപ്രകാരം ചെയ്തത്'."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അദ്ദേഹം അതിന്മേൽ (മിമ്പറിൽ) വെച്ച് നമസ്കരിച്ചു. അതിന്മേൽ വെച്ച് തക്ബീർ ചൊല്ലി. അതിന്മേൽ വെച്ച് തന്നെ റുകൂഉം ചെയ്തു. ശേഷം പിന്നോട്ട് ഇറങ്ങി."
അര്‍ഥം:
القهقرى പിന്നോട്ട് മടങ്ങുക.
عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ ﵄ قَالَ : «رَأَيْتُ رَسُولَ اللَّهِ ﷺ قَامَ فَكَبَّرَ وَكَبَّرَ النَّاسُ وَرَاءَهُ، وَهُوَ عَلَى الْمِنْبَرِ. ثُمَّ رَفَعَ فَنَزَلَ الْقَهْقَرَى، حَتَّى سَجَدَ فِي أَصْلِ الْمِنْبَرِ، ثُمَّ عَادَ حَتَّى فَرَغَ مِنْ آخِرِ صَلاتِهِ. ثُمَّ أَقْبَلَ عَلَى النَّاسِ، فَقَالَ: أَيُّهَا النَّاسُ، إنَّمَا صَنَعْتُ هَذَا لِتَأْتَمُّوا بِي، وَلِتَعْلَمُوا صَلاتِي - وَفِي لَفْظٍ - صَلَّى عَلَيْهَا. ثُمَّ كَبَّرَ عَلَيْهَا. ثُمَّ رَكَعَ وَهُوَ عَلَيْهَا، فَنَزَلَ الْقَهْقَرَى»