ജാബിർ ബിൻ അബ്ദുല്ല ﵄ വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
"നബി ﷺ വെള്ളിയാഴ്ച ജനങ്ങളോട് ഖുത്ബ (പ്രസംഗം) നിർവഹിച്ചുകൊണ്ടിരിക്കെ ഒരാൾ പള്ളിയിലേക്ക് കടന്നുവന്നു. അപ്പോൾ നബി ﷺ ചോദിച്ചു: 'ഹേ മനുഷ്യാ, നീ നമസ്കരിച്ചുവോ?' അയാൾ പറഞ്ഞു: 'ഇല്ല.' അപ്പോൾ നബി ﷺ പറഞ്ഞു: 'എങ്കിൽ എഴുന്നേറ്റ് രണ്ട് റകഅത്ത് നമസ്കരിക്കുക.'" (മറ്റൊരു നിവേദനത്തിൽ 'നീ രണ്ട് റകഅത്ത് നമസ്കരിക്കുക' എന്നാണ് വന്നിട്ടുള്ളത്).
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄ قَالَ: «جَاءَ رَجُلٌ وَالنَّبِيُّ ﷺ يَخْطُبُ النَّاسَ يَوْمَ الجُمُعَةِ، فَقَالَ: صَلَّيْتَ يَا فُلَانُ؟ قَالَ: لَا، قَالَ: قُمْ فَارْكَعْ رَكْعَتَيْنِ» . وَفِي رِوَايَةٍ: «فَصَلِّ رَكْعَتَيْنِ» .