ജുൻദുബ് ഇബ്നു അബ്ദില്ല അൽ ബജലിയ്യ് ﵁ നിവേദനം: അദ്ദേഹം പറഞ്ഞു:
"നബി ﷺ ബലിയറുക്കുന്ന ദിവസം (ഈദുൽ അദ്ഹ ദിനത്തില്‍) നമസ്കരിച്ചു. പിന്നീട് ഖുത്ബ നിർവ്വഹിച്ചു. അതിനുശേഷം ബലിയറുത്തു കൊണ്ട് പറഞ്ഞു: 'ആരെങ്കിലും നമസ്കരിക്കുന്നതിന് മുമ്പ് അറുത്താൽ, അവൻ അതിന് പകരമായി മറ്റൊന്നിനെ അറുക്കട്ടെ. ആരെങ്കിലും ഇതുവരെ അറുത്തിട്ടില്ലെങ്കിൽ, അവൻ അല്ലാഹുവിൻ്റെ നാമത്തിൽ അറുക്കട്ടെ.'"
عَنْ جُنْدُبِ بْنِ عَبْدِ اللَّهِ البَجَلِيِّ ﵁ قَالَ: «صَلَّى النَّبِيُّ ﷺ يَوْمَ النَّحْرِ، ثُمَّ خَطَبَ، ثُمَّ ذَبَحَ، وَقَالَ : مَنْ ذَبَحَ قَبْلَ أَنْ يُصَلِّيَ؛ فَلْيَذْبَحْ أُخْرَى مَكَانَهَا ، وَمَنْ لَمْ يَذْبَحْ؛ فَلْيَذْبَحْ بِاسْمِ اللَّهِ» .