ജാബിർ ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"ഞാൻ നബി ﷺ യോടൊപ്പം പെരുന്നാൾ ദിവസം പങ്കെടുത്തു. അപ്പോൾ, അവിടുന്ന് ഖുത്ബക്ക് മുമ്പ് നമസ്കാരം കൊണ്ട് തുടങ്ങി; (അതിന്) ബാങ്കോ ഇഖാമത്തോ ഉണ്ടായിരുന്നില്ല. ശേഷം, അവിടുന്ന് ബിലാലിൻ്റെ മേൽ ഊന്നിക്കൊണ്ട് എഴുന്നേറ്റുനിന്നു. എന്നിട്ട് അല്ലാഹുവിനോടുള്ള തഖ്വ കൊണ്ട് കൽപ്പിക്കുകയും, അവനെ അനുസരിക്കാൻ പ്രോത്സാഹിപ്പിക്കുകയും, ജനങ്ങൾക്ക് ഉപദേശം നൽകുകയും, അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് (അവിടെ നിന്ന്) സ്ത്രീകളുടെ അടുക്കലേക്ക് എത്തി അവർക്ക് ഉപദേശം നൽകുകയും അവര്ക്ക് ഉദ്ബോധനം നല്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: 'ഓ സ്ത്രീ സമൂഹമേ, നിങ്ങൾ ദാനം ചെയ്യുക. കാരണം, നിങ്ങളാണ് നരകത്തിലെ ഇന്ധനത്തിൽ കൂടുതലും.' അപ്പോൾ സ്ത്രീകളുടെ മധ്യത്തിലിരുന്ന, കവിളുകളിൽ കറുപ്പ് നിറം ബാധിച്ച ഒരു സ്ത്രീ എഴുന്നേറ്റ് നിന്നു ചോദിച്ചു: 'അല്ലാഹുവിൻ്റെ ദൂതരേ, അതെന്തുകൊണ്ടാണ്?' അപ്പോൾ അവിടുന്ന് പറഞ്ഞു: 'കാരണം, നിങ്ങൾ അധികമായി പരാതിപ്പെടുകയും, ഭർത്താവിനോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നു.' അദ്ദേഹം (ജാബിർ ﵁) പറഞ്ഞു: അപ്പോൾ അവർ അവരുടെ ആഭരണങ്ങളിൽ നിന്ന് ദാനം ചെയ്യാൻ തുടങ്ങി; അവരുടെ കമ്മലുകളും മോതിരങ്ങളും ബിലാലിൻ്റെ വസ്ത്രത്തിലേക്ക് അവർ ഇട്ടുകൊടുക്കുന്നവരായി."
عَنْ جَابِرٍ ﵁ قَالَ: «شَهِدْتُ مَعَ النَّبِيِّ ﷺ يَوْمَ العِيدِ؛ فَبَدَأَ بِالصَّلَاةِ قَبْلَ الخُطْبَةِ بِلَا أَذَانٍ وَلَا إِقَامَةٍ، ثُمَّ قَامَ مُتَوَكِّئًا عَلَى بِلَالٍ، فَأَمَرَ بِتَقْوَى اللَّهِ وَحَثَّ عَلَى طَاعَتِهِ، وَوَعَظَ النَّاسَ وَذَكَّرَهُمْ، ثُمَّ مَضَى حَتَّى أَتَى النِّسَاءَ فَوَعَظَهُنَّ وَذَكَّرَهُنَّ، وَقَالَ: تَصَدَّقْنَ ؛ فَإِنَّكُنَّ أَكْثَرُ حَطَبِ جَهَنَّمَ، فَقَامَتِ امْرَأَةٌ مِنْ سِطَةِ النِّسَاءِ سَفْعَاءُ الخَدَّيْنِ، فَقَالَتْ: لِمَ يَا رَسُولَ اللَّهِ؟! قَالَ : لِأَنَّكُنَّ تُكْثِرْنَ الشَّكَاةَ ، وَتَكْفُرْنَ العَشِيرَ ، قَالَ : فَجَعَلْنَ يَتَصَدَّقْنَ مِنْ حُلِيِّهِنَّ، يُلْقِينَ فِي ثَوْبِ بِلَالٍ مِنْ أَقْرَاطِهِنَّ وَخَوَاتِيمِهِنَّ»