ആഇശ ﵂ നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കാലഘട്ടത്തിൽ സൂര്യഗ്രഹണമുണ്ടായി. അപ്പോൾ റസൂല്‍ ﷺ ഒരു വിളംബരക്കാരനെ അയച്ചു. അയാൾ വിളിച്ചു പറഞ്ഞു: നമസ്കാരം സംഘമായി നിര്‍വ്വഹിക്കുകയാണ്. അങ്ങനെ അവർ ഒരുമിച്ചു കൂടി. റസൂല്‍ ﷺ മുന്നോട്ട് വന്ന് തക്ബീർ ചൊല്ലി (നമസ്കാരത്തിൽ പ്രവേശിച്ചു). റസൂല്‍ ﷺ രണ്ട് റക്അത്തുകളിലായി നാല് റുകൂഉകളും നാല് സുജൂദുകളും നിർവ്വഹിച്ചു.
عَنْ عَائِشَةَ ﵂: «أَنَّ الشَّمْسَ خَسَفَتْ عَلَى عَهْدِ رَسُولِ اللَّهِ ﷺ فَبَعَثَ مُنَادِيًا يُنَادِي: الصَّلَاةَ جَامِعَةً ؛ فَاجْتَمَعُوا، وَتَقَدَّمَ فَكَبَّرَ ، وَصَلَّى أَرْبَعَ رَكَعَاتٍ فِي رَكْعَتَيْنِ، وَأَرْبَعَ سَجَدَاتٍ» .