അബൂ മസ്ഊദ് ഉഖ്ബത്ത് ബ്നു അംറ് അൽ-അൻസ്വാരി അൽ-ബദ് രി ﵁ നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു:
"നിശ്ചയം, സൂര്യനും ചന്ദ്രനും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. അതുരണ്ടും കൊണ്ട് അല്ലാഹു തൻ്റെ അടിമകളെ ഭയപ്പെടുത്തുന്നു. മനുഷ്യരിൽ ഒരാളുടെയും മരണം നിമിത്തം അവ രണ്ടിനും ഗ്രഹണം സംഭവിക്കുകയില്ല. അതിനാൽ, അവയിൽ നിന്ന് എന്തെങ്കിലും നിങ്ങൾ കണ്ടാൽ, നിങ്ങൾക്ക് വന്ന ആ അവസ്ഥ നീങ്ങുന്നത് വരെ നിങ്ങൾ നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക."
عَنْ أَبِي مَسْعُودٍ عُقْبَةَ بْنِ عَمْرٍو الأَنْصَارِيِّ البَدْرِيِّ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ الشَّمْسَ وَالقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ ، يُخَوِّفُ اللَّهُ بِهِمَا عِبَادَهُ، وَإِنَّهُمَا لَا يَنْكَسِفَانِ لِمَوْتِ أَحَدٍ مِنَ النَّاسِ ، فَإِذَا رَأَيْتُمْ مِنْهَا شَيْئًا : فَصَلُّوا وَادْعُوا حَتَّى يَنْكَشِفَ مَا بِكُمْ» .