അബൂമൂസൽ അശ്അരി ﵁ നിവേദനം:
"റസൂല്‍ ﷺ യുടെ കാലത്ത് സൂര്യഗ്രഹണം ഉണ്ടായി. അപ്പോൾ റസൂല്‍ ﷺ ഭയചകിതനായി എഴുന്നേറ്റു, (ആ സംഭവം) അന്ത്യദിനമായിരിക്കുമോ എന്ന് റസൂല്‍ ﷺ ഭയന്നു. അങ്ങനെ അവിടുന്ന് പള്ളിയിൽ എത്തി (നമസ്കാരത്തിനായി) നിന്നു. റസൂല്‍ ﷺ യുടെ നമസ്കാരത്തിൽ അതിനുമുമ്പ് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം ഏറ്റവും നീണ്ട നിര്‍ത്തവും സുജൂദും ചെയ്തുകൊണ്ട് അവിടുന്ന് നമസ്കരിച്ചു. ശേഷം റസൂല്‍ ﷺ പറഞ്ഞു: 'നിശ്ചയം അല്ലാഹു അയക്കുന്ന ഈ ദൃഷ്ടാന്തങ്ങൾ ഒരാളുടെയും മരണം കാരണമായോ ജീവിതം കാരണമായോ ഉണ്ടാകുന്നവയല്ല. എന്നാൽ അല്ലാഹു തന്റെ അടിമകളെ ഭയപ്പെടുത്താൻ വേണ്ടിയാണ് ഇവ അയക്കുന്നത്. അതിനാൽ, നിങ്ങൾ അതിൽ നിന്ന് എന്തെങ്കിലും കണ്ടാൽ, നിങ്ങൾ അല്ലാഹുവിന്റെ ദിക്റിലേക്കും, പ്രാർത്ഥനയിലേക്കും, പാപമോചനത്തിലേക്കും അഭയം തേടുക.'"
عَنْ أَبِي مُوسَى ﵁ قَالَ: «خَسَفَتِ الشَّمْسُ عَلَى زَمَانِ رَسُولِ اللَّهِ ﷺ. فَقَامَ فَزِعاً، وَيَخْشَى أَنْ تَكُونَ السَّاعَةُ، حَتَّى أَتَى الْمَسْجِدَ. فَقَامَ، فَصَلَّى بِأَطْوَلِ قِيَامٍ وَسُجُودٍ، مَا رَأَيْتُهُ يَفْعَلُهُ فِي صَلاتِهِ قَطُّ، ثُمَّ قَالَ: إنَّ هَذِهِ الآيَاتِ الَّتِي يُرْسِلُهَا اللَّهُ عَزَّ وَجَلَّ: لا تَكُونُ لِمَوْتِ أَحَدٍ وَلا لِحَيَاتِهِ. وَلَكِنَّ اللَّهَ يُرْسِلُهَا يُخَوِّفُ بِهَا عِبَادَهُ، فَإِذَا رَأَيْتُمْ مِنْهَا شَيْئاً فَافْزَعُوا إلَى ذِكْرِ اللَّهِ وَدُعَائِهِ وَاسْتِغْفَارِهِ»