അബ്ദുല്ലാഹി ബ്നു സൈദ് ബ്നു ആസിമിൽ മാസിനി ﵁ നിവേദനം:
«നബി ﷺ (മഴ തേടിക്കൊണ്ട്) മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിന് പുറപ്പെട്ടു, എന്നിട്ട് ഖിബ്ലക്ക് അഭിമുഖമായി ദുആ ചെയ്തു, നബി ﷺ തന്റെ മേല്‍വസ്ത്രം തിരിച്ചിട്ടു. പിന്നീട് രണ്ട് റക്അത്ത് നമസ്കരിച്ചു, അതിൽ ഉറക്കെ പാരായണം ചെയ്യുകയും ചെയ്തു». ഒരു നിവേദനത്തിൽ 'മുസല്ലയിലേക്ക് (നമസ്കാര സ്ഥലത്തേക്ക്)' എന്നും ഉണ്ട്.
عَنْ عَبْدِ اللَّهِ بْنِ زَيْدِ بْنِ عَاصِمٍ المَازِنِيِّ ﵁ قَالَ: «خَرَجَ النَّبِيُّ ﷺ يَسْتَسْقِي، فَتَوَجَّهَ إِلَى القِبْلَةِ يَدْعُو، وَحَوَّلَ رِدَاءَهُ، ثُمَّ صَلَّى رَكْعَتَيْنِ، جَهَرَ فِيهِمَا بِالقِرَاءَةِ» . وَفِي لَفْظٍ: «إِلَى المُصَلَّى» .