അനസ് ബ്നു മാലിക് ﵁ നിവേദനം:
(അദ്ദേഹം പറഞ്ഞു) دَار الْقَضَاءِ* ന് നേരെയുള്ള ഒരു വാതിലിലൂടെ ഒരു വെള്ളിയാഴ്ച ദിവസം ഒരാൾ പള്ളിയിലേക്ക് പ്രവേശിച്ചു. അപ്പോൾ അല്ലാഹുവിൻ്റെ റസൂല്‍ ﷺ എഴുന്നേറ്റുനിന്ന് ഖുത്ബ നടത്തുകയായിരുന്നു. അയാള്‍ നിന്ന് കൊണ്ട് അല്ലാഹുവിൻ്റെ റസൂല്‍ ﷺ യെ അഭിമുഖീകരിച്ചു പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ, സമ്പത്തെല്ലാം നശിച്ചുപോയി, വഴികളെല്ലാം മുറിഞ്ഞുപോയി. അതിനാൽ ഞങ്ങൾക്ക് മഴ നൽകാനായി അല്ലാഹുവിനോട് പ്രാർത്ഥിക്കൂ." അനസ് ﵁ പറയുന്നു: അപ്പോൾ അല്ലാഹുവിൻ്റെ റസൂല്‍ ﷺ തൻ്റെ കൈകൾ ഉയർത്തിക്കൊണ്ട് പറഞ്ഞു: "അല്ലാഹുവേ, ഞങ്ങൾക്ക് മഴ നൽകേണമേ, അല്ലാഹുവേ, ഞങ്ങൾക്ക് മഴ നൽകേണമേ, അല്ലാഹുവേ, ഞങ്ങൾക്ക് മഴ നൽകേണമേ." അനസ് ﵁ പറയുന്നു: അല്ലാഹുവാണ് സത്യം, ഞങ്ങൾ ആകാശത്ത് ഒരു മേഘമോ മേഘത്തുണ്ടോ കണ്ടിരുന്നില്ല, ഞങ്ങൾക്കും സൽഅ് മലക്കും ഇടയിൽ ഒരു വീടോ ഭവനമോ ഉണ്ടായിരുന്നില്ല. അദ്ദേഹം (അനസ് ﵁) പറഞ്ഞു: അപ്പോൾ നബി ﷺ യുടെ പിന്നിൽ നിന്ന് ഒരു പരിച പോലെ ഒരു മേഘം പ്രത്യക്ഷപ്പെട്ടു. അത് ആകാശത്തിൻ്റെ മധ്യഭാഗത്ത് എത്തിയപ്പോൾ പരന്നു, എന്നിട്ട് മഴ വർഷിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞങ്ങൾ ഒരാഴ്ചയോളം സൂര്യനെ കണ്ടില്ല. അദ്ദേഹം (അനസ് ﵁) പറഞ്ഞു: പിന്നീട് അടുത്ത വെള്ളിയാഴ്ച, പ്രസംഗിച്ചുകൊണ്ടിരുന്ന നബി ﷺ യുടെ അടുത്തേക്ക് അതേ വാതിലിലൂടെ ഒരാൾ പ്രവേശിച്ചു. അയാൾ എഴുന്നേറ്റുനിന്ന് നബി ﷺ യെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ, സമ്പത്തെല്ലാം നശിച്ചു, വഴികളെല്ലാം മുറിഞ്ഞുപോയി, അതിനാൽ ഞങ്ങളിൽ നിന്ന് ഈ മഴ തടയാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കൂ." അപ്പോൾ അല്ലാഹുവിൻ്റെ റസൂല്‍ ﷺ കൈകൾ ഉയർത്തിക്കൊണ്ട് പറഞ്ഞു: "അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിൽ മഴ വർഷിക്കേണമേ, ഞങ്ങളുടെ മേൽ (ദുരിതമായി) വർഷിക്കരുതേ. അല്ലാഹുവേ, കുന്നുകളിലും, ഉയർന്ന പ്രദേശങ്ങളിലും, താഴ്വരകളുടെ അടിഭാഗങ്ങളിലും, മരങ്ങൾ വളരുന്ന സ്ഥലങ്ങളിലും (വർഷിക്കേണമേ)." അനസ് ﵁ പറയുന്നു: അപ്പോൾ മഴ നിന്നു, ഞങ്ങൾ സൂര്യപ്രകാശത്തിലൂടെ നടന്നുപോന്നു. ശരീക് പറഞ്ഞു: ഞാൻ അനസ് ബ്നു മാലിക് ﵁ നോട് ചോദിച്ചു: "ഇത് (മഴ നിര്‍ത്താന്‍ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടത്) ആദ്യത്തെ ആളാണോ?" അദ്ദേഹം പറഞ്ഞു: "എനിക്കറിയില്ല."
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ رَجُلًا دَخَلَ المَسْجِدَ يَوْمَ الجُمُعَةِ مِنْ بَابٍ كَانَ نَحْوَ دَارِ القَضَاءِ ، وَرَسُولُ اللَّهِ ﷺ قَائِمٌ يَخْطُبُ ، فَاسْتَقْبَلَ رَسُولَ اللَّهِ ﷺ قَائِمًا، ثُمَّ قَالَ: يَا رَسُولَ اللَّهِ! هَلَكَتِ الأَمْوَالُ، وَانْقَطَعَتِ السُّبُلُ، فَادْعُ اللَّهَ يُغِثْنَا، سَحَابٍ وَلا قَزَعَةٍ، وَمَا بَيْنَنَا وَبَيْنَ سَلْعٍ مِنْ بَيْتٍ وَلا دَارٍ قَالَ: فَطَلَعَتْ مِنْ وَرَائِهِ سَحَابَةٌ مِثْلُ التُّرْسِ. فَلَمَّا تَوَسَّطَتْ السَّمَاءَ انْتَشَرَتْ ثُمَّ أَمْطَرَتْ، قَالَ: فَلا وَاَللَّهِ مَا رَأَيْنَا الشَّمْسَ سَبْتاً، قَالَ: ثُمَّ دَخَلَ رَجُلٌ مِنْ ذَلِكَ الْبَابِ فِي الْجُمُعَةِ الْمُقْبِلَةِ، وَرَسُولُ اللَّهِ ﷺ قَائِمٌ يَخْطُبُ النَّاسَ، فَاسْتَقْبَلَهُ قَائِماً، فَقَالَ: يَا رَسُولَ اللَّهِ، هَلَكَتْ الأَمْوَالُ، وَانْقَطَعَتْ السُّبُلُ، فَادْعُ اللَّهَ أَنْ يُمْسِكَهَا عَنَّا، قَالَ: فَرَفَعَ رَسُولُ اللَّهِ ﷺ يَدَيْهِ ثُمَّ قَالَ: اللَّهُمَّ حَوَالَيْنَا وَلا عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ وَبُطُونِ الأَوْدِيَةِ وَمَنَابِتِ الشَّجَرِ، قَالَ: فَأَقْلَعَتْ، وَخَرَجْنَا نَمْشِي فِي الشَّمْسِ. قَالَ شَرِيكٌ: فَسَأَلْتُ أَنَسَ بْنَ مَالِكٍ: أَهُوَ الرَّجُلُ الأَوَّلُ قَالَ: لا أَدْرِي»