അബ്ദുല്ലാഹിബ്നു ഉമറുബ്നുൽ ഖത്താബ് ﵄ നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ റസൂൽ ﷺ അവിടുത്തെ യുദ്ധദിവസങ്ങളിൽ ഒന്നിൽ ഞങ്ങളോടൊപ്പം ഭയവേളയിലെ നമസ്കാരം (സ്വലാത്തുൽ ഖൗഫ്) നിർവഹിച്ചു. അപ്പോൾ ഒരു വിഭാഗം റസൂൽ ﷺ യോടൊപ്പം (നമസ്കാരത്തിന്) നിന്നു, മറ്റൊരു വിഭാഗം ശത്രുവിന് നേരെ (കാവൽ) നിന്നു. റസൂൽ ﷺ യോടൊപ്പമുള്ളവരുമായി അവിടുന്ന് ഒരു റക്അത്ത് നമസ്കരിച്ചു. ശേഷം അവർ (കാവൽ നിൽക്കാൻ) പോവുകയും മറ്റേ വിഭാഗം വരികയും ചെയ്തു. അപ്പോൾ റസൂൽ ﷺ അവരോടൊപ്പം ഒരു റക്അത്ത് നമസ്കരിച്ചു. തുടർന്ന് രണ്ട് വിഭാഗവും (ബാക്കിയുള്ള) ഓരോ റക്അത്ത് വീതം പൂർത്തിയാക്കി."
عَنْ عَبْدِ اللَّهِ بْنِ عُمَرَ بْنِ الخَطَّابِ ﵄ قَالَ: «صَلَّى رَسُولُ اللَّهِ ﷺ صَلَاةَ الخَوْفِ فِي بَعْضِ أَيَّامِهِ، فَقَامَتْ طَائِفَةٌ مَعَهُ، وَطَائِفَةٌ بِإِزَاءِ العَدُوِّ ، فَصَلَّى بِالَّذِينَ مَعَهُ رَكْعَةً، ثُمَّ ذَهَبُوا، وَجَاءَ الآخَرُونَ فَصَلَّى بِهِمْ رَكْعَةً، وَقَضَتِ الطَّائِفَتَانِ رَكْعَةً رَكْعَةً» .