യസീദ് ബ്നു റൂമാൻ, സ്വാലിഹ് ബ്നു ഖവ്വാത്ത് ബ്നു ജുബൈറിൽ നിന്ന് നിവേദനം ചെയ്യുന്നു;
ദാത്തുർരിഖാഅ് യുദ്ധവേളയിൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യോടൊപ്പം ഭയവേളയിലെ നമസ്കാരം (സ്വലാത്തുൽ ഖൗഫ്) നിർവഹിച്ച ഒരാൾ ഇപ്രകാരം അറിയിച്ചു: "ഒരു വിഭാഗം നബി ﷺ യോടൊപ്പം അണിനിരന്നു, മറ്റൊരു വിഭാഗം ശത്രുവിനെ അഭിമുഖീകരിച്ച് നിന്നു. തന്നോടൊപ്പമുള്ളവരുമായി നബി ﷺ ഒരു റക്അത്ത് നമസ്കരിച്ചു, ശേഷം നബി ﷺ നില്‍ക്കുകയും നില്ക്കുന്ന അവസ്ഥയില്‍ തുടരുകയും ചെയ്തു. അപ്പോൾ അവർ തനിയെ (ബാക്കി ഒരു റക്അത്ത് കൂടി നമസ്കരിച്ച്) പൂർത്തിയാക്കി അവിടെനിന്നും തിരിഞ്ഞുപോയി ശത്രുവിനെ അഭിമുഖീകരിച്ച് അണിനിരന്നു. തുടർന്ന് മറ്റേ വിഭാഗം വരികയും, തനിക്ക് ബാക്കിയുള്ള ഒരു റക്അത്ത് നബി ﷺ അവർക്കൊപ്പം നമസ്കരിക്കുകയും ചെയ്തു. ശേഷം നബി ﷺ ഇരുന്നു. നബി ﷺ ഇരിക്കുന്ന അവസ്ഥയില്‍ തുടര്‍ന്നു, അപ്പോൾ അവർ തനിയെ (ബാക്കി ഒരു റക്അത്ത്) പൂർത്തിയാക്കി, തുടർന്ന് നബി ﷺ അവർക്കൊപ്പം സലാം വീട്ടി."
عَنْ يَزِيدَ بْنِ رُومَانَ، عَنْ صَالِحِ بْنِ خَوَّاتِ بْنِ جُبَيْرٍ، عَمَّنْ صَلَّى مَعَ رَسُولِ اللَّهِ ﷺ صَلَاةَ ذَاتِ الرِّقَاعِ ؛ صَلَاةَ الخَوْفِ: «أَنَّ طَائِفَةً صَفَّتْ مَعَهُ، وَطَائِفَةٌ وِجَاهَ العَدُوِّ، فَصَلَّى بِالَّذِينَ مَعَهُ رَكْعَةً، ثُمَّ ثَبَتَ قَائِماً، وَأَتَمُّوا لأَنْفُسِهِمْ، ثُمَّ انْصَرَفُوا، فَصُفُّوا وِجَاهَ الْعَدُوِّ، وَجَاءَتْ الطَّائِفَةُ الأُخْرَى، فَصَلَّى بِهِمْ الرَّكْعَةَ الَّتِي بَقِيَتْ، ثُمَّ ثَبَتَ جَالِساً، وَأَتَمُّوا لأَنْفُسِهِمْ، ثُمَّ سَلَّمَ بِهِمْ»