ജാബിര് ബിൻ അബ്ദുല്ലാഹ് അൽ അൻസാരി ﵄ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"ഞാൻ അല്ലാഹുവിന്റെ റസൂല് ﷺ യോടൊപ്പം യുദ്ധ വേളയിലെ നമസ്കാരത്തിൽ (സ്വലാത്തുൽ ഖൗഫ്) പങ്കെടുത്തു. അപ്പോൾ ഞങ്ങൾ റസൂല് ﷺ ക്ക് പിന്നിൽ രണ്ട് അണിയായി നിന്നു. ശത്രു ഞങ്ങളുടെയും ഖിബ്'ലയുടെയും ഇടയിലായിരുന്നു. നബി ﷺ തക്ബീർ ചൊല്ലി, ഞങ്ങൾ എല്ലാവരും തക്ബീർ ചൊല്ലി. ശേഷം നബി ﷺ റുകൂഅ് ചെയ്തു, ഞങ്ങൾ എല്ലാവരും റുകൂഅ് ചെയ്തു. ശേഷം നബി ﷺ റുകൂഇൽ നിന്ന് തലയുയർത്തി, ഞങ്ങൾ എല്ലാവരും ഉയർത്തി. പിന്നീട് നബി ﷺ യും നബി ﷺ യോട് തൊട്ടടുത്തുള്ള അണിയും സുജൂദിലേക്ക് താഴ്ന്നു. പിൻനിരയിലുള്ള അണി ശത്രുവിനെ നേരിട്ട് പ്രതിരോധിച്ചു നിന്നു. നബി ﷺ സുജൂദ് കഴിഞ്ഞ് എഴുന്നേൽക്കുകയും അദ്ദേഹത്തോട് അടുത്ത അണി എഴുന്നേൽക്കുകയും ചെയ്തപ്പോൾ, പിൻനിരയിലുള്ള അണി സുജൂദിലേക്ക് വീഴുകയും (സുജൂദ് കഴിഞ്ഞ്) അവർ എഴുന്നേൽക്കുകയും ചെയ്തു. പിന്നീട് പിൻനിരയിലുള്ളവർ മുൻനിരയിലേക്കും, മുൻനിരയിലുള്ളവർ പിൻനിരയിലേക്കും മാറിനിന്നു. ശേഷം നബി ﷺ റുകൂഅ് ചെയ്തു, ഞങ്ങൾ എല്ലാവരും റുകൂഅ് ചെയ്തു. ശേഷം നബി ﷺ റുകൂഇൽ നിന്ന് തലയുയർത്തി, ഞങ്ങൾ എല്ലാവരും ഉയർത്തി. പിന്നീട് നബി ﷺ സുജൂദിലേക്ക് താഴ്ന്നു; അദ്ദേഹത്തോടൊപ്പം ഒന്നാം റക്അത്തിൽ പിൻനിരയിലായിരുന്ന (ഇപ്പോൾ മുൻനിരയിലുള്ള) അണിയും സുജൂദ് ചെയ്തു. പിൻനിരയിലുള്ള അണി ശത്രുവിനെ നേരിട്ട് പ്രതിരോധിച്ചു നിന്നു. നബി ﷺ യും നബി ﷺ യോട് അടുത്ത അണിയും സുജൂദ് പൂർത്തിയാക്കിയപ്പോൾ, പിൻനിരയിലുള്ള അണി സുജൂദിലേക്ക് താഴുകയും അവർ സുജൂദ് ചെയ്യുകയും ചെയ്തു. ശേഷം നബി ﷺ സലാം വീട്ടി, ഞങ്ങൾ എല്ലാവരും സലാം വീട്ടി. ജാബിർ ﵄ പറഞ്ഞു: നിങ്ങളുടെ ഈ കാവൽക്കാർ അവരുടെ അമീറുമാരോടൊപ്പം ചെയ്യുന്നതുപോലെ."
ഇത് ഇമാം മുസ്ലിം ﵀ പൂർണ്ണമായും ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ബുഖാരി ﵀ ഇതിൽ നിന്നുള്ള ഒരു ഭാഗം ഇപ്രകാരം ഉദ്ധരിച്ചു: "അദ്ദേഹം നബി ﷺ യോടൊപ്പം ഏഴാമത്തെ യുദ്ധമായ ദാത്തുർരിഖാഅ് യുദ്ധത്തിൽ ഭയവേളയിലെ നമസ്കാരം നിർവഹിച്ചു."
عَنْ جَابِرِ بْنِ عَبْدِ اللَّهِ الأَنْصَارِيِّ ﵄ قَالَ: «شَهِدْتُ مَعَ رَسُولِ اللَّهِ ﷺ صَلَاةَ الخَوْفِ، فَصَفَفْنَا صَفَّيْنِ خَلْفَ رَسُولِ اللَّهِ ﷺ، وَالعَدُوُّ بَيْنَنَا وَبَيْنَ القِبْلَةِ، فَكَبَّرَ النَّبِيُّ ﷺ وَكَبَّرْنَا جَمِيعًا، ثُمَّ رَكَعَ وَرَكَعْنَا جَمِيعًا، ثُمَّ رَفَعَ رَأْسَهُ مِنَ الرُّكُوعِ وَرَفَعْنَا جَمِيعًا، ثُمَّ انْحَدَرَ بِالسُّجُودِ وَالصَّفُّ الَّذِي يَلِيهِ، وَقَامَ الصَّفُّ المُؤَخَّرُ فِي نَحْرِ العَدُوِّ ، فَلَمَّا قَضَى النَّبِيُّ ﷺ السُّجُودَ، وَقَامَ الصَّفُّ الَّذِي يَلِيهِ: انْحَدَرَ الصَّفُّ الْمُؤَخَّرُ بِالسُّجُودِ، وَقَامُوا، ثُمَّ تَقَدَّمَ الصَّفُّ الْمُؤَخَّرُ، وَتَأَخَّرَ الصَّفُّ الْمُقَدَّمُ، ثُمَّ رَكَعَ النَّبِيُّ ﷺ وَرَكَعْنَا جَمِيعاً، ثُمَّ رَفَعَ رَأْسَهُ مِنْ الرُّكُوعِ وَرَفَعْنَا جَمِيعاً، ثُمَّ انْحَدَرَ بِالسُّجُودِ، وَالصَّفُّ الَّذِي يَلِيهِ - الَّذِي كَانَ مُؤَخَّرًا فِي الرَّكْعَةِ الأُولَى - فَقَامَ الصَّفُّ الْمُؤَخَّرُ فِي نَحْرِ الْعَدُوِّ، فَلَمَّا قَضَى النَّبِيُّ ﷺ السُّجُودَ وَالصَّفُّ الَّذِي يَلِيهِ: انْحَدَرَ الصَّفُّ الْمُؤَخَّرُ بِالسُّجُودِ، فَسَجَدُوا ثُمَّ سَلَّمَ ﷺ وَسَلَّمْنَا جَمِيعاً، قَالَ جَابِرٌ: كَمَا يَصْنَعُ حَرَسُكُمْ هَؤُلاءِ بِأُمَرَائِهِمْ» . وَذَكَرَهُ مُسْلِمٌ بِتَمَامِهِ. وَذَكَرَ الْبُخَارِيُّ طَرَفاً مِنْهُ: «وَأَنَّهُ صَلَّى صَلاةَ الْخَوْفِ مَعَ النَّبِيِّ ﷺ فِي الْغَزْوَةِ السَّابِعَةِ، غَزْوَةِ ذَاتِ الرِّقَاعِ» .