അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"നജ്ജാശി (രാജാവ്) മരണപ്പെട്ട ദിവസം തന്നെ നബി ﷺ അദ്ദേഹത്തിന്റെ മരണവാർത്ത അറിയിച്ചു. ശേഷം അദ്ദേഹം ജനങ്ങളുമായി (നമസ്കാരത്തിനായി) നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുകയും അവരെ അണിനിരത്തി നാല് തക്ബീറുകൾ ചൊല്ലുകയും ചെയ്തു."
عَنْ أَبِي هُرَيْرَةَ ﵁ قَالَ: «نَعَى النَّبِيُّ ﷺ النَّجَاشِيَّ فِي اليَوْمِ الَّذِي مَاتَ فِيهِ، وَخَرَجَ بِهِمْ إِلَى المُصَلَّى، فَصَفَّ بِهِمْ، وَكَبَّرَ أَرْبَعًا» .