ഉമ്മു അത്വിയ്യ അൽ-അൻസാരിയ്യ ﵂ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ പുത്രി മരണപ്പെട്ടപ്പോൾ റസൂല്‍ ﷺ ഞങ്ങളുടെ അടുത്തു വന്നു പറഞ്ഞു: നിങ്ങൾ അവളെ മൂന്ന് തവണയോ അഞ്ച് തവണയോ അല്ലെങ്കിൽ അതില്‍ അധികമോ- ആവശ്യമെന്ന് നിങ്ങൾ കാണുന്നുവെങ്കില്‍- വെള്ളവും ഇലന്തയിലയും (സിദ്ർ) ചേർത്ത് കുളിപ്പിക്കുക. അവസാന തവണ അല്പം കർപ്പൂരം (കാഫൂർ) ചേർക്കുക. നിങ്ങൾ കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ അറിയിക്കുക."
അവർ തുടർന്നു: ഞങ്ങൾ കുളിപ്പിച്ചു കഴിഞ്ഞപ്പോൾ റസൂല്‍ ﷺ യെ വിവരമറിയിച്ചു. അപ്പോൾ അദ്ദേഹം തന്റെ ഉടുതുണി (ഇസാർ) ഞങ്ങൾക്ക് നൽകിക്കൊണ്ട് പറഞ്ഞു: "ഇത് അവളുടെ ശരീരത്തോട് ചേർത്ത് ഉടുപ്പിക്കുക."
മറ്റൊരു നിവേദനത്തിൽ 'ഏഴു തവണ' എന്നും വന്നിട്ടുണ്ട്. നബി ﷺ അവരോട് പറഞ്ഞു: "അവളുടെ വലതുഭാഗത്ത് നിന്നും അംഗശുദ്ധി (വുദു) വരുത്തുന്ന അവയവങ്ങളിൽ നിന്നും നിങ്ങൾ തുടങ്ങുക." ഉമ്മു അത്വിയ്യ ﵂ പറഞ്ഞു: "ഞങ്ങൾ അവളുടെ മുടി മൂന്ന് മെടച്ചിലുകളാക്കി മാറ്റി."
عَنْ أُمِّ عَطِيَّةَ الأَنْصَارِيَّةِ ﵂ قَالَتْ: «دَخَلَ عَلَيْنَا رَسُولُ اللَّهِ ﷺ حِينَ تُوُفِّيَتِ ابْنَتُهُ ، فَقَالَ: اغْسِلْنَهَا ثَلَاثًا، أَوْ خَمْسًا، أَوْ أَكْثَرَ مِنْ ذَلِكِ - إِنْ رَأَيْتُنَّ ذَلِكِ -، بِمَاءٍ وَسِدْرٍ، وَاجْعَلْنَ فِي الأَخِيرَةِ كَافُوراً - أَوْ شَيْئاً مِنْ كَافُورٍ - فَإِذَا فَرَغْتُنَّ فَآذِنَّنِي» . فَلَمَّا فَرَغْنَا آذَنَّاهُ. فَأَعْطَانَا حَقْوَهُ. وَقَالَ: أَشْعِرْنَهَا بِهِ - تَعْنِي إزَارَهُ. وَفِي رِوَايَةٍ «أَوْ سَبْعاً»، وَقَالَ: «ابْدَأْنَ بِمَيَامِنِهَا وَمَوَاضِعِ الْوُضُوءِ مِنْهَا» وَإِنَّ أُمَّ عَطِيَّةَ قَالَتْ: وَجَعَلْنَا رَأْسَهَا ثَلاثَةَ قُرُونٍ»