അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ നിവേദനം ചെയ്യുന്നു:
"ഒരാൾ അറഫയിൽ (തന്റെ വാഹനപ്പുറത്ത്) നിൽക്കുമ്പോൾ പെട്ടെന്ന് അയാൾ വാഹനത്തിൽ നിന്ന് താഴെ വീഴുകയും, വാഹനം അയാളുടെ കഴുത്ത് ചവിട്ടി ഒടിക്കുകയും ചെയ്തു (അദ്ദേഹം മരണപ്പെട്ടു). അപ്പോൾ അല്ലാഹുവിന്റെ റസൂല് ﷺ പറഞ്ഞു: നിങ്ങൾ അദ്ദേഹത്തെ വെള്ളവും ഇലന്തയിലയും (സിദ്ർ) ഉപയോഗിച്ച് കുളിപ്പിക്കുക, അദ്ദേഹത്തിന്റെ തന്നെ രണ്ട് വസ്ത്രങ്ങളിൽ (ഇഹ്റാമിന്റെ വസ്ത്രം) കഫ്ൻ ചെയ്യുക. അദ്ദേഹത്തിന് സുഗന്ധദ്രവ്യങ്ങൾ (ഹനൂത്) പുരട്ടരുത്, അദ്ദേഹത്തിന്റെ തല മറയ്ക്കുകയും ചെയ്യരുത്. തീർച്ചയായും അദ്ദേഹം അന്ത്യദിനത്തിൽ 'തൽബിയത്ത്' ചൊല്ലിക്കൊണ്ടായിരിക്കും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക." മറ്റൊരു നിവേദനത്തിൽ: "അദ്ദേഹത്തിന്റെ മുഖമോ തലയോ മറയ്ക്കരുത്" എന്നും വന്നിട്ടുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «بَيْنَمَا رَجُلٌ وَاقِفٌ بِعَرَفَةَ ، إِذْ وَقَعَ عَنْ رَاحِلَتِهِ فَوَقَصَتْهُ - أَوْ قَالَ: فَأَوْقَصَتْهُ -، فَقَالَ رَسُولُ اللَّهِ ﷺ: اغْسِلُوهُ بِمَاءٍ وَسِدْرٍ، وَكَفِّنُوهُ فِي ثَوْبَيْنِ ، وَلَا تُحَنِّطُوهُ، وَلا تُخَمِّرُوا رَأْسَهُ. فَإِنَّهُ يُبْعَثُ يَوْمَ الْقِيَامَةِ مُلَبِّياً» . وَفِي رِوَايَةٍ: «وَلا تُخَمِّرُوا وَجْهَهُ وَلا رَأْسَهُ»