അബ്'ദുല്ലാഹി ബ്നു അബ്ബാസ് ﵄ പറഞ്ഞു:
ഒരിക്കല്‍ നബി ﷺ രണ്ട് ഖബ്റുകള്‍ക്ക് അരികിലൂടെ നടന്നു, അപ്പോള്‍ പറഞ്ഞു: "ഇവര്‍ രണ്ടാളും ശിക്ഷിക്കപ്പെടുകയാണ്. (ജനങ്ങളുടെ കണ്ണില്‍) വലിയ ഒരു പാപത്തിന്റെ പേരിലല്ല രണ്ടാളും ശിക്ഷിക്കപ്പെടുന്നത്. ഇവരില്‍ ഒരാള്‍ മൂത്രം ഒഴിക്കുമ്പോള്‍ മറ സ്വീകരിക്കുമായിരുന്നില്ല. മറ്റേ ആള് ഏഷണിയുമായി നടക്കുന്നവനായിരുന്നു." അങ്ങനെ റസൂല്‍ ﷺ ഒരു പച്ച ഈന്തപ്പനയോലയുടെ കമ്പ് എടുക്കുകയും, അത് രണ്ടായി പിളർത്തിയ ശേഷം ഓരോന്നും ഓരോ ഖബ്റിന് മേൽ നട്ടുവെക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ (സ്വഹാബികള്‍) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ.. നിങ്ങള്‍ ഇത് എന്തിനാണ് ചെയ്തത്? റസൂല്‍ ﷺ പറഞ്ഞു: "ഇത് ഉണങ്ങാത്തിടത്തോളം അവര്‍ രണ്ട് പേര്‍ക്കും (ശിക്ഷയില്‍) ഇളവ് ലഭിച്ചേക്കാം."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «مَرَّ النَّبِيُّ ﷺ بِقَبْرَيْنِ، فَقَالَ: إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ؛ أَمَّا أَحَدُهُمَا: فَكَانَ لَا يَسْتَتِرُ مِنَ البَوْلِ، وَأَمَّا الآخَرُ: فَكَانَ يَمْشِي بِالنَّمِيمَةِ، فَأَخَذَ جَرِيدَةً رَطْبَةً فَشَقَّهَا نِصْفَيْنِ، فَغَرَزَ فِي كُلِّ قَبْرٍ وَاحِدَةً، فَقَالُوا: يَا رَسُولَ اللَّهِ! لِمَ فَعَلْتَ هَذَا؟ فَقَالَ: لَعَلَّهُ يُخَفَّفُ عَنْهُمَا مَا لَمْ يَيْبَسَا».