ആയിഷ ﵂ നിവേദനം ചെയ്യുന്നു:
നബി ﷺ രോഗബാധിതനായിരുന്ന സമയത്ത്, നബി ﷺ യുടെ ചില ഭാര്യമാർ അബിസീനിയയിൽ (حبشة) കണ്ട 'മാരിയ' എന്ന് പേരുള്ള ഒരു ക്രിസ്തീയ ദേവാലയത്തെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ഉമ്മു സൽമയും ഉമ്മു ഹബീബയും ﵂ അബിസീനിയ സന്ദർശിച്ചവരായിരുന്നു. അവർ ആ പള്ളിയുടെ ഭംഗിയെക്കുറിച്ചും അതിനുള്ളിലെ ചിത്രങ്ങളെക്കുറിച്ചും വിവരിച്ചു. അപ്പോൾ നബി ﷺ തലയുയർത്തി ഇപ്രകാരം പറഞ്ഞു: "അക്കൂട്ടരുടെ ഇടയിൽ ഏതെങ്കിലും ഒരു നല്ല മനുഷ്യൻ മരിച്ചാൽ, അവർ അദ്ദേഹത്തിന്റെ ഖബറിന് മുകളിൽ ഒരു ആരാധനാലയം പണിയുകയും അതിൽ അത്തരം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവരാകുന്നു അവർ."
അപ്പോൾ നബി ﷺ തലയുയർത്തി ഇപ്രകാരം പറഞ്ഞു: "അക്കൂട്ടരുടെ ഇടയിൽ ഏതെങ്കിലും ഒരു സജ്ജനമായ മനുഷ്യൻ മരിച്ചാൽ, അവർ അദ്ദേഹത്തിന്റെ ഖബ്'റിന് മുകളിൽ ഒരു ആരാധനാലയം പണിയുകയും അതിൽ മരിച്ച ആ വ്യക്തിയുടെ ചിത്രം നിർമ്മിക്കുകയും ചെയ്യുമായിരുന്നു."
عَنْ عَائِشَةَ ﵂ قَالَتْ: «لَمَّا اشْتَكَى النَّبِيُّ ﷺ ذَكَرَ بَعْضُ نِسَائِهِ كَنِيسَةً رَأَيْنَهَا بِأَرْضِ الحَبَشَةِ يُقَالُ لَهَا: مَارِيَةُ، وَكَانَتْ أُمُّ سَلَمَةَ وَأُمُّ حَبِيبَةَ أَتَتَا أَرْضَ الحَبَشَةِ؛ فَذَكَرَتَا مِنْ حُسْنِهَا وَتَصَاوِيرَ فِيهَا، فَرَفَعَ رَأْسَهُ فَقَالَ: أُولَئِكِ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ بَنَوْا عَلَى قَبْرِهِ مَسْجِدًا، ثُمَّ صَوَّرُوا فِيهِ تِلْكَ الصُّورَةَ ، أُولَئِكِ شِرَارُ الخَلْقِ عِنْدَ اللَّهِ » .