ആഇശ ﵂ നിവേദനം ചെയ്യുന്നു:
നബി ﷺ തന്റെ മരണത്തിലേക്ക് നയിച്ച രോഗാവസ്ഥയിലായിരിക്കെ ഇപ്രകാരം പറഞ്ഞു: "യഹൂദരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ; അവർ തങ്ങളുടെ നബിമാരുടെ ഖബ്'റുകളെ ആരാധനാലയങ്ങളാക്കി (പള്ളികളാക്കി) മാറ്റിയിരിക്കുന്നു."
ആഇശ ﵂ തുടർന്നു പറഞ്ഞു: "ഈയൊരു ഭയം ഉണ്ടായിരുന്നില്ലെങ്കിൽ നബി ﷺ യുടെ ഖബറും ജനങ്ങൾക്ക് കാണത്തക്ക രീതിയിൽ ഞാന്‍ വെളിവാക്കുമായിരുന്നു. എന്നാൽ അത് ഒരു ആരാധനാലയമായി (മസ്ജിദായി) മാറ്റപ്പെടുമോ എന്ന് നബി ﷺ ഭയപ്പെട്ടിരുന്നു."
وَعَنْهَا ﵂ قَالَتْ: «قَالَ رَسُولُ اللَّهِ ﷺ - فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ -: لَعَنَ اللَّهُ اليَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» . قَالَتْ: وَلَوْلا ذَلِكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِداً»