അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു: റസൂല് ﷺ അരുളി:
"മൃഗങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരമില്ല (ജുബാർ). കിണർ (കുഴിക്കുന്നതിനിടയിലോ അല്ലാതെയോ ഉണ്ടാകുന്ന അപകടങ്ങൾ) നഷ്ടപരിഹാരമില്ലാത്തതാണ്. ഖനി (ഖനനത്തിനിടയിലുണ്ടാകുന്ന അപകടങ്ങൾ) നഷ്ടപരിഹാരമില്ലാത്തതാണ്. നിധി (രികാസ്) ലഭിച്ചാൽ അതിൽ അഞ്ചിലൊന്ന് (20%) സകാത്ത് നൽകേണ്ടതുണ്ട്."
ഗ്രന്ഥകർത്താവ് പറയുന്നു: ജുബാർ (الجبار) എന്നാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലാത്ത വെറുതെ പോകുന്ന നാശനഷ്ടം എന്നാണ് അർത്ഥം. അജ്മാഅ് (العجماء) എന്നാൽ മിണ്ടാപ്രാണിയായ മൃഗം എന്നാണ് ഉദ്ദേശിക്കുന്നത്.
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «العَجْمَاءُ جُبَارٌ، وَالبِئْرُ جُبَارٌ، وَالمَعْدِنُ جُبَارٌ، وَفِي الرِّكَازِ الخُمُسُ».
الجُبَارُ: الهَدَرُ الَّذِي لَا شَيْءَ فِيهِ.
وَالعَجْمَاءُ: الدَّابَّةُ.