അബൂഹുറൈറ ﵁ വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു:
"അല്ലാഹുവിന്റെ റസൂൽ ﷺ സകാത്ത് (സ്വദഖ) പിരിക്കാനായി ഉമർ ﵁ വിനെ നിയോഗിച്ചു. അപ്പോൾ (ആളുകൾ) പറഞ്ഞു: 'ഇബ്നു ജമീലും, ഖാലിദ് ബ്നു വലീദും, അല്ലാഹുവിന്റെ റസൂല് ﷺ യുടെ പിതൃവ്യനായ അബ്ബാസും (സകാത്ത്) തടഞ്ഞിരിക്കുന്നു (നൽകാൻ വിസമ്മതിച്ചിരിക്കുന്നു).' അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: 'ഇബ്നു ജമീൽ എന്തിനാണ് (സകാത്തിനെ) വെറുക്കുന്നത്? അവൻ ദരിദ്രനായിരിക്കെ അല്ലാഹു അവനെ സമ്പന്നനാക്കി എന്നതൊഴികെ?
എന്നാൽ ഖാലിദിന്റെ കാര്യം; നിശ്ചയമായും നിങ്ങൾ ഖാലിദിനോട് അക്രമം കാണിക്കുകയാണ്. അദ്ദേഹം തന്റെ പടയങ്കികളും (അങ്കികളും) യുദ്ധസാമഗ്രികളും അല്ലാഹുവിന്റെ മാർഗത്തിൽ (വഖ്ഫ് ആയി) നീക്കിവെച്ചിരിക്കുകയാണ്.
ഇനി അബ്ബാസിന്റെ കാര്യം; അതും അതിന് തുല്യമായതും (അദ്ദേഹത്തിന്റെ സകാത്ത്) എന്റെ ബാധ്യതയാണ്. ശേഷം അവിടുന്ന് പറഞ്ഞു: 'ഹേ ഉമർ, ഒരാളുടെ പിതൃവ്യൻ അയാളുടെ പിതാവിന് തുല്യനാണെന്ന് താങ്കൾക്ക് അറിയില്ലേ?'"
عَنْ أَبِي هُرَيْرَةَ ﵁ قَالَ: «بَعَثَ رَسُولُ اللَّهِ ﷺ عُمَرَ ﵁ عَلَى الصَّدَقَةِ، فَقِيلَ: مَنَعَ ابْنُ جَمِيلٍ وَخَالِدُ بْنُ الوَلِيدِ وَالعَبَّاسُ - عَمُّ رَسُولِ اللَّهِ ﷺ -، فَقَالَ رَسُولُ اللَّهِ ﷺ: مَا يَنْقِمُ ابْنُ جَمِيلٍ إِلَّا أَنْ كَانَ فَقِيرًا فَأَغْنَاهُ اللَّهُ ؟ وَأَمَّا خَالِدٌ؛ فَإِنَّكُمْ تَظْلِمُونَ خَالِدًا؛ وَقَدِ احْتَبَسَ أَدْرَاعَهُ وَأَعْتَادَهُ فِي سَبِيلِ اللَّهِ، وَأَمَّا العَبَّاسُ؛ فَهِيَ عَلَيَّ وَمِثْلُهَا. ثُمَّ قَالَ: يَا عُمَرُ، أَمَا شَعَرْتَ أَنَّ عَمَّ الرَّجُلِ صِنْوُ أَبِيهِ؟»