അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു:
"റസൂല്‍ ﷺ ഫിത്വ്'ര്‍ സകാത്ത് —അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: റമദാനിലെ സകാത്ത്— നിർബന്ധമാക്കി. പുരുഷനും സ്ത്രീക്കും, സ്വതന്ത്രനും അടിമക്കും, ചെറിയവർക്കും വലിയവർക്കും ഇത് ബാധകമാണ്. ഒരു സ്വാഅ് (صاع) ഈത്തപ്പഴം അല്ലെങ്കിൽ ഒരു സ്വാഅ് ബാർലി (شعير) ആണ് നൽകേണ്ടത്. ജനങ്ങൾ ഇതിന് തുല്യമായി അര സ്വാഅ് ഗോതമ്പ് (بُر) ചെറിയവര്‍ക്കും വലിയവര്‍ക്കുമായി നിശ്ചയിച്ചു."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «فَرَضَ النَّبِيُّ ﷺ صَدَقَةَ الفِطْرِ - أَوْ قَالَ: رَمَضَانَ - عَلَى الذَّكَرِ وَالأُنْثَى، وَالحُرِّ وَالمَمْلُوكِ ؛ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ، فَعَدَلَ النَّاسُ بِهِ نِصْفَ صَاعٍ مِنْ بُرٍّ، عَلَى الصَّغِيرِ وَالكَبِيرِ » . وَفِي لَفْظٍ: «أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ» .