അബൂ സഈദ് അൽ ഖുദ്രി ﵁ നിവേദനം ചെയ്യുന്നു:
"ഞങ്ങൾ നബി ﷺ യുടെ കാലത്ത് ഒരു സ്വാഅ് (صاع) ഭക്ഷണം, അല്ലെങ്കിൽ ഒരു സ്വാഅ് ബാർലി (شعير), അല്ലെങ്കിൽ ഒരു സ്വാഅ് അഖിത്വ് (أقط - പാൽക്കട്ടി), അല്ലെങ്കിൽ ഒരു സ്വാഅ് ഉണക്കമുന്തിരി (زبيب) എന്നിങ്ങനെയായിരുന്നു (ഫിത്വ്'ർ സകാത്ത്) നൽകിയിരുന്നത്. പിന്നീട് മുആവിയ ﵁ വരികയും സിറിയൻ ഗോതമ്പ് (السَّمراء) ലഭ്യമാവുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: 'ഇതിന്റെ ഒരു മുദ്ദ് (مدّ) (മറ്റ് ധാന്യങ്ങളുടെ) രണ്ട് മുദ്ദിന് തുല്യമാണെന്നാണ് എന്റെ അഭിപ്രായം.' അപ്പോൾ അബൂ സഈദ് ﵁ പറഞ്ഞു: 'എന്നാൽ ഞാൻ, അല്ലാഹുവിന്റെ റസൂലിന്റെ കാലത്ത് നൽകിയിരുന്നത് പോലെ (അളവിൽ കുറക്കാതെ) തന്നെ നൽകിക്കൊണ്ടിരിക്കും'."
عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁ قَالَ: «كُنَّا نُعْطِيهَا فِي زَمَانِ النَّبِيِّ ﷺ صَاعًا مِنْ طَعَامٍ، أَوْ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ، أَوْ صَاعًا مِنْ أَقِطٍ ، أَوْ صَاعًا مِنْ زَبِيبٍ، فَلَمَّا جَاءَ مُعَاوِيَةُ - وَجَاءَتِ السَّمْرَاءُ، قَالَ: أَرَى مُدَّاً مِنْ هَذِهِ يَعْدِلُ مُدَّيْنِ. قَالَ أَبُو سَعِيدٍ: أَمَّا أَنَا: فَلا أَزَالُ أُخْرِجُهُ كَمَا كُنْتُ أُخْرِجُهُ عَلَى عَهْدِ رَسُولِ اللَّهِ ﷺ»