അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ നിവേദനം ചെയ്യുന്നു:
ഒരാൾ നബി ﷺ യുടെ അടുക്കൽ വന്ന് ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു, അവർക്ക് ഒരു മാസത്തെ നോമ്പ് കടമുണ്ട്. അത് അവർക്ക് വേണ്ടി ഞാൻ നോറ്റു വീട്ടേണ്ടതുണ്ടോ?" അപ്പോൾ നബി ﷺ ചോദിച്ചു: "നിന്റെ ഉമ്മക്ക് വല്ല കടവുമുണ്ടായിരുന്നെങ്കിൽ നീ അത് വീട്ടിക്കൊടുക്കുമായിരുന്നോ?" അദ്ദേഹം പറഞ്ഞു: "അതെ". നബി ﷺ പറഞ്ഞു: "എങ്കിൽ അല്ലാഹുവിനോടുള്ള കടമാണ് വീട്ടാൻ ഏറ്റവും അർഹമായത്."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: ഒരു സ്ത്രീ നബി ﷺ യുടെ അടുക്കൽ വന്ന് ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു, അവർക്ക് ഒരു 'നേർച്ച നോമ്പ്' കടമുണ്ട്. അവർക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ഠിക്കട്ടെയോ?" അപ്പോൾ നബി ﷺ ചോദിച്ചു: "നിന്റെ ഉമ്മക്ക് വല്ല കടവുമുണ്ടായിരുന്നെങ്കിൽ നീ അത് വീട്ടിക്കൊടുക്കുമായിരുന്നെങ്കിൽ അത് അവർക്ക് ഉപകാരപ്പെടുമായിരുന്നോ?" ആ സ്ത്രീ പറഞ്ഞു: "അതെ". നബി ﷺ പറഞ്ഞു: "എങ്കിൽ നിന്റെ ഉമ്മക്ക് വേണ്ടി നീ നോമ്പ് അനുഷ്ഠിക്കുക."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «جَاءَ رَجُلٌ إِلَى النَّبِيِّ ﷺ فَقَالَ: يَا رَسُولَ اللَّهِ! إِنَّ أُمِّي مَاتَتْ وَعَلَيْهَا صَوْمُ شَهْرٍ؛ أَفَأَقْضِيهِ عَنْهَا؟ فَقَالَ: لَوْ كَانَ عَلَى أُمِّكَ دَيْنٌ أَكُنْتَ قَاضِيَهُ عَنْهَا؟ قَالَ: نَعَمْ. قَالَ: فَدَيْنُ اللَّهِ أَحَقُّ أَنْ يُقْضَى» . وَفِي رِوَايَةٍ: «جَاءَتِ امْرَأَةٌ إلَى رَسُولِ اللَّهِ ﷺ فَقَالَتْ: يَا رَسُولَ اللَّهِ، إنَّ أُمِّي مَاتَتْ وَعَلَيْهَا صَوْمُ نَذْرٍ. أَفَأَصُومُ عَنْهَا؟ فَقَالَ: أَرَأَيْتِ لَوْ كَانَ عَلَى أُمِّكِ دَيْنٌ فَقَضَيْتِيهِ، أَكَانَ ذَلِكَ يُؤَدِّي عَنْهَا؟ فَقَالَتْ: نَعَمْ. قَالَ: فَصُومِي عَنْ أُمِّكِ»