ആഇശ ﵂ നിവേദനം, അവര്‍ പറഞ്ഞു:
ഞാന്‍ റസൂല്‍ ﷺ യെ എന്റെ നെഞ്ചിലേക്ക് ചാരി ഇരുത്തിയ അവസരത്തില്‍ അബ്ദുർറഹ്മാന്‍ ബ്നു അബീബകര്‍ സ്വിദ്ധീഖ് ﵁ നബി ﷺ യുടെ അടുക്കലേക്ക് കടന്നു വന്നു. അബ്ദു റഹ്മാന് ﵁ ന്റെ കയ്യില്‍ അദ്ദേഹം പല്ലു തേക്കുന്നതായ ഒരു പച്ച സിവാക്ക് ഉണ്ട്. അപ്പോള്‍ റസൂല്‍ ﷺ അതിലേക്ക് തന്നെ നോക്കി നിന്നു അപ്പോള്‍ ഞാന്‍ ആ സിവാക്ക് എടുത്ത് മുന്‍പല്ലുകള്‍ കൊണ്ട് കടിച്ച് ശരിയാക്കി. എന്നിട്ട് അത് നബി ﷺ ക്ക് നല്കി. നബി ﷺ അത് കൊണ്ട് പല്ലു തേച്ചു. അതിനേക്കാള്‍ നന്നായി പല്ലു തെക്കുന്നതായി ഞാന്‍ (മുമ്പ്) കണ്ടിട്ടില്ല. അതില്‍ നിന്ന് വിരമിച്ച ശേഷം റസൂല്‍ ﷺ തന്റെ കൈ അല്ലെങ്കില്‍ വിരല്‍ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: فِي الرَّفِيقِ الأَعْلَى അഥവാ ഏറ്റവും ഉന്നതമായ സ്വര്‍ഗ്ഗത്തില്‍ എന്നര്‍ത്ഥം. പിന്നെ റസൂല്‍ ﷺ വിടപറഞ്ഞു. ആഇശ ﵂ പറയുമായിരുന്നു: എന്റെ കഴുത്തിനും നെഞ്ചിനും ഇടയിലായാണ് റസൂല്‍ ﷺ മരിച്ചത്.
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: (റസൂല്‍ ﷺ അതിലേക്ക് നോക്കുന്നതായി ഞാന്‍ കണ്ടു, അപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് റസൂല്‍ ﷺ ദന്തശുദ്ധീകരണം ഇഷ്ടപ്പെടുന്നു എന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഞാന്‍ അത് നിങ്ങള്‍ക്ക് എടുക്കട്ടെ? അപ്പോള്‍ റസൂല്‍ ﷺ തന്റെ തല കൊണ്ട് അതെ എന്ന് ആംഗ്യം കാണിച്ചു. ഇത് ബുഖാരി, മുസ്ലിം എന്നിവരെ പോലെയുള്ളവരുടെ പദമാണ്.
عَنْ عَائِشَةَ ﵂ قَالَتْ: «دَخَلَ عَبْدُ الرَّحْمَنِ بْنُ أَبِي بَكْرٍ ﵄ عَلَى النَّبِيِّ ﷺ وَأَنَا مُسْنِدَتُهُ إِلَى صَدْرِي، وَمَعَ عَبْدِ الرَّحْمَنِ سِوَاكٌ رَطْبٌ يَسْتَنُّ بِهِ، فَأَبَدَّهُ رَسُولُ اللَّهِ ﷺ بَصَرَهُ، فَأَخَذْتُ السِّوَاكَ فَقَضِمْتُهُ، فَطَيَّبْتُهُ، ثُمَّ دَفَعْتُهُ إِلَى النَّبِيِّ ﷺ فَاسْتَنَّ بِهِ، فَمَا رَأَيْتُ رَسُولَ اللَّهِ ﷺ اسْتَنَّ اسْتِنَاناً أَحْسَنَ مِنْهُ، فَمَا عَدَا أَنْ فَرَغَ رَسُولُ اللَّهِ ﷺ رَفَعَ يَدَهُ - أَوْ إِصْبَعَهُ - ثُمَّ قَالَ: فِي الرَّفِيقِ الأَعْلَى - ثَلَاثاً -، ثُمَّ قَضَى، وَكَانَتْ تَقُولُ: مَاتَ بَيْنَ حَاقِنَتِي وَذَاقِنَتِي».
وَفِي لَفْظٍ: «فَرَأَيْتُهُ يَنْظُرُ إِلَيْهِ - وَعَرَفْتُ أَنَّهُ يُحِبُّ السِّوَاكَ -، فَقُلْتُ: آخُذُهُ لَكَ؟ فَأَشَارَ بِرَأْسِهِ: أَنْ نَعَمْ». لَفْظُ البُخَارِيِّ؛ وَلِمُسْلِمٍ: نَحْوُهُ.