അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു:
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ ﷺ 'വിസ്വാൽ' (തുടർച്ചയായി നോമ്പ് നോൽക്കുന്നത്) വിലക്കി. അപ്പോൾ അവർ (സ്വഹാബത്ത്) പറഞ്ഞു: 'തീർച്ചയായും താങ്കള്‍ വിസ്വാൽ ചെയ്യുന്നുണ്ടല്ലോ?'. നബി ﷺ മറുപടി നൽകി: 'ഞാൻ നിങ്ങളെപ്പോലെയല്ല, എനിക്ക് (അല്ലാഹുവിങ്കൽ നിന്ന്) ഭക്ഷണവും പാനീയവും നൽകപ്പെടുന്നു'." (ബുഖാരി, മുസ്ലിം).
അബൂ സഈദ് അൽ ഖുദ്രി ﵁ വിൽ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: «നിങ്ങളിൽ ആരെങ്കിലും (നോമ്പ്) തുടർന്നു കൊണ്ടുപോകാൻ (വിസ്വാൽ ചെയ്യാൻ) ഉദ്ദേശിക്കുന്നുവെങ്കിൽ, അവൻ അത് അത്താഴ സമയം വരെ നീട്ടിക്കൊള്ളട്ടെ.»
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «نَهَى رَسُولُ اللَّهِ ﷺ عَنِ الوِصَالِ، قَالُوا : إِنَّكَ تُوَاصِلُ، قَالَ: إِنِّي لَسْتُ مِثْلَكُمْ ، إِنِّي أُطْعَمُ وَأُسْقَى» . رَوَاهُ: أَبُو هُرَيْرَةَ ، وَعَائِشَةُ ، وَأَنَسُ بْنُ مَالِكٍ ﵃.
وَلِمُسْلِمٍ عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁: «فَأَيُّكُمْ أَرَادَ أَنْ يُوَاصِلَ فَلْيُوَاصِلْ إِلَى السَّحَرِ».