അബ്ദുല്ലാഹിബ്നു അംറു ബ്നു ആസ്വ് ﵄ വിൽ നിന്ന് നിവേദനം;
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നോമ്പ് ദാവൂദ് നബി عليه السلام മിന്റെ നോമ്പാകുന്നു. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നമസ്കാരം ദാവൂദ് നബി عليه السلام മിന്റെ നമസ്കാരവുമാകുന്നു. അദ്ദേഹം രാത്രിയുടെ പകുതി ഭാഗം ഉറങ്ങുകയും, മൂന്നിലൊന്ന് ഭാഗം നിന്ന് നമസ്കരിക്കുകയും, (അവസാനത്തെ) ആറിലൊന്ന് ഭാഗം വീണ്ടും ഉറങ്ങുകയും ചെയ്യുമായിരുന്നു. അദ്ദേഹം ഒരു ദിവസം നോമ്പ് നോൽക്കുകയും അടുത്ത ദിവസം ഒഴിവാക്കുകയും ചെയ്യുമായിരുന്നു."
وَعَنْهُ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ أَحَبَّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ، وَأَحَبُّ الصَّلَاةِ إِلَى اللَّهِ صَلَاةُ دَاوُدَ؛ كَانَ يَنَامُ نِصْفَ اللَّيْلِ، وَيَقُومُ ثُلُثَهُ، وَيَنَامُ سُدُسَهُ، وَكَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا» .