അബൂ ഹുറൈറ ﵁ വിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു:
'എന്റെ ആത്മമിത്രം ﷺ മൂന്ന് കാര്യങ്ങൾ കൊണ്ട് എന്നോട് വസ്വിയ്യത്ത് (ഉപദേശം) ചെയ്തു: ഓരോ മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കൽ, ദ്വുഹാ നമസ്കാരത്തിന്റെ രണ്ട് റക്അത്തുകൾ, ഉറങ്ങുന്നതിന് മുമ്പ് വിത്ർ നമസ്കരിക്കൽ'. എന്നിവയാണത്.
عَنْ أَبِي هُرَيْرَةَ ﵁ قَالَ: «أَوْصَانِي خَلِيلِي ﷺ بِثَلَاثٍ: صِيَامِ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيْ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَنَامَ»