മുഹമ്മദ് ബിൻ അബ്ബാദ് ബിൻ ജഅ്ഫർ ﵁ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"വെള്ളിയാഴ്ച ദിവസം (മാത്രമായി) നോമ്പ് അനുഷ്ഠിക്കുന്നത് നബി ﷺ വിലക്കിയിട്ടുണ്ടോ എന്ന് ഞാൻ ജാബിർ ബിൻ അബ്ദില്ല ﵁ വിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'അതെ'.
"കഅ്ബയുടെ രക്ഷിതാവിനെത്തന്നെ സത്യം" എന്ന് മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ അദ്ദേഹം വർദ്ധിപ്പിച്ചു പറയുകയും ചെയ്തു."
عَنْ مُحَمَّدِ بْنِ عَبَّادِ بْنِ جَعْفَرٍ قَالَ: «سَأَلْتُ جَابِرَ بْنَ عَبْدِ اللَّهِ ﵄: أَنَهَى النَّبِيُّ ﷺ عَنْ صَوْمِ يَوْمِ الجُمُعَةِ؟ قَالَ: نَعَمْ» . زَادَ مُسْلِمٌ : «وَرَبِّ الكَعْبَةِ!».