അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിൻ്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "നിങ്ങളിലാരും വെള്ളിയാഴ്ച ദിവസം നോമ്പ് അനുഷ്ഠിക്കരുത്; അതിന് തൊട്ടുമുമ്പുള്ള ദിവസമോ (വ്യാഴം), അല്ലെങ്കിൽ അതിന് തൊട്ടുപിന്നാലെയുള്ള ദിവസമോ (ശനി) നോമ്പ് നോൽക്കുന്നുണ്ടെങ്കിലല്ലാതെ."
عَنْ أَبِي هُرَيْرَةَ ﵁ قَالَ: سَمِعْتُ النَّبِيَّ ﷺ يَقُولُ: «لَا يَصُومَنَّ أَحَدُكُمْ يَوْمَ الجُمُعَةِ؛ إِلَّا أَنْ يَصُومَ يَوْمًا قَبْلَهُ، أَوْ يَوْمًا بَعْدَهُ» .