ഇബ്നു അസ്ഹറിന്റെ മൗലയായ അബൂ ഉബൈദ് (സഅ്ദ് ബിൻ ഉബൈദ്) നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"ഉമർ ബ്നുല്‍ ഖത്താബ് ﵁ നോടൊപ്പം ഞാൻ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഈ രണ്ട് ദിവസങ്ങളിൽ നോമ്പ് നോൽക്കുന്നത് അല്ലാഹുവിന്റെ റസൂൽ ﷺ വിലക്കിയിരിക്കുന്നു. നിങ്ങളുടെ നോമ്പ് അവസാനിക്കുന്ന ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ദിവസവും, നിങ്ങളുടെ ഉദ്ഹിയ്യത്തില്‍ നിന്ന് നിങ്ങൾ ആഹാരം കഴിക്കുന്ന (ഈദുൽ അദ്ഹാ) ദിവസവുമാണവ."
عَنْ أَبِي عُبَيْدٍ مَوْلَى ابْنِ أَزْهَرَ - وَاسْمُهُ: سَعْدُ بْنُ عُبَيْدٍ - قَالَ: «شَهِدْتُ العِيدَ مَعَ عُمَرَ بْنِ الخَطَّابِ ﷺ فَقَالَ: هَذَانِ يَوْمَانِ نَهَى رَسُولُ اللَّهِ ﷺ عَنْ صِيَامِهِمَا: يَوْمُ فِطْرِكُمْ مِنْ صِيَامِكُمْ، وَاليَوْمُ الآخَرُ تَأْكُلُونَ فِيهِ مِنْ نُسُكِكُمْ»