അബൂ സഈദ് അൽ ഖുദ്'രി ﵁ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"അല്ലാഹുവിന്റെ റസൂൽ ﷺ രണ്ട് ദിവസങ്ങളിലെ നോമ്പ് വിലക്കിയിരിക്കുന്നു: നോമ്പ് പെരുന്നാൾ (ഈദുൽ ഫിത്ർ) ദിവസവും ബലി പെരുന്നാൾ (ഈദുൽ അദ്ഹാ) ദിവസവുമാണവ. കൂടാതെ 'الصَّمَّاءِ' രീതിയിലുള്ള വസ്ത്രധാരണവും*, ഒരൊറ്റ തുണി മാത്രം ധരിച്ച് 'الاحتباء' ഇരുത്തമിരിക്കുന്നതും**, സുബ്ഹിക്ക് ശേഷവും അസ്വറിന് ശേഷവുമുള്ള നമസ്കാരവും റസൂൽ ﷺ വിലക്കിയിരിക്കുന്നു."
عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁ قَالَ: «نَهَى رَسُولُ اللَّهِ ﷺ عَنْ صَوْمِ يَوْمَيْنِ: الفِطْرِ وَالنَّحْرِ ، وَعَنِ الصَّمَّاءِ ، وَأَنْ يَحْتَبِيَ الرَّجُلُ فِي ثَوْبٍ وَاحِدٍ ، وَعَنِ الصَّلَاةِ بَعْدَ الصُّبْحِ وَالعَصْرِ».
أَخْرَجَهُ مُسْلِمٌ بِتَمَامِهِ.
وَأَخْرَجَ البُخَارِيُّ: الصَّوْمَ فَقَطْ.