അബൂ സഈദ് അൽ ഖുദ്'രി ﵁ നിവേദനം: അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു:
"ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ഒരു ദിവസം നോമ്പെടുത്താല്‍, അത് കാരണം അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷത്തെ വഴിദൂരം അകറ്റുന്നതാണ്."
عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ؛ بَعَّدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا » .