അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം:
നബി ﷺ യുടെ അനുചരന്മാരിൽ ചിലർക്ക് റമദാനിലെ അവസാന ഏഴു ദിവസങ്ങളിലാണ് ലൈലത്തുൽ ഖദ്ർ എന്ന് സ്വപ്നദർശനം ലഭിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: "നിങ്ങളുടെ സ്വപ്നങ്ങളെല്ലാം അവസാന ഏഴു ദിവസങ്ങളുടെ കാര്യത്തിൽ യോജിച്ചിരിക്കുന്നതായി ഞാൻ കാണുന്നു. അതിനാൽ ആരെങ്കിലും അത് അന്വേഷിക്കുന്നുണ്ടെങ്കിൽ അവസാന ഏഴു ദിവസങ്ങളിൽ അന്വേഷിക്കട്ടെ."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ رِجَالًا مِنْ أَصْحَابِ النَّبِيِّ ﷺ أُرُوا لَيْلَةَ القَدْرِ فِي المَنَامِ فِي السَّبْعِ الأَوَاخِرِ، فَقَالَ رَسُولُ اللَّهِ ﷺ: أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ؛ فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ» .